09:45am 13 November 2026
NEWS
ഷോപ്പിംഗ് മാളുകളിലെ പാർക്കിംഗ് ഏരിയകളിൽ വായുനിലവാരം തൃപ്തികരമെന്ന് പരിസ്ഥിതി മന്ത്രാലയം
04/04/2026  06:34 PM IST
nila
ഷോപ്പിംഗ് മാളുകളിലെ പാർക്കിംഗ് ഏരിയകളിൽ വായുനിലവാരം തൃപ്തികരമെന്ന് പരിസ്ഥിതി മന്ത്രാലയം

ദോഹ: ഖത്തറിലെ വിവിധ ഷോപ്പിംഗ് മാളുകളിലെ അടച്ചിട്ടതും ഭാഗികമായി അടച്ചതുമായ പാർക്കിംഗ് ഏരിയകളിൽ നടത്തിയ വായുനിലവാര പരിശോധനയിൽ മലിനീകരണ തോത് അനുവദനീയമായ പരിധിയിലാണെന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു.
​ദേശീയ-അന്തർദേശീയ പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി നടത്തിയ നിരീക്ഷണത്തിലാണ് ഈ കണ്ടെത്തൽ. 'എക്സ്' (X)പ്ലാറ്റ്‌ഫോമിലൂടെയാണ് മന്ത്രാലയം ഈ വിവരങ്ങൾ പങ്കുവെച്ചത്.
27 സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഈ പരിശോധനകൾ നടത്തിയത്.ഷോപ്പിംഗ് മാളുകളിലെ ഭൂഗർഭ പാർക്കിംഗുകൾ, സെമി-എൻക്ലോസ്ഡ് ഏരിയകൾ എന്നിവയാണ് പ്രധാനമായും നിരീക്ഷിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img