
ചെങ്ങന്നൂർ: കാരയ്ക്കാട് വിദ്യാവിലാസിനി ദേശീയ ഗ്രന്ഥശാലയുടെ പുതിയ കെട്ടിടം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ ചെലവഴിച്ച് 1150 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് കെട്ടിടം നിർമ്മിച്ചത്.
1958 പ്രവർത്തനം ആരംഭിച്ച
ഗ്രന്ഥശായിൽ നിലവിൽ 325 അംഗങ്ങളും പന്തീരായിരത്തിലേറെ പുസ്തകങ്ങളും ഉണ്ട്
ഉദ്ഘാടന യോഗത്തിൽ ഗ്രന്ഥശാല പ്രസിഡന്റ് പിവിജയ ചന്ദ്രൻ അധ്യക്ഷനായി.
മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ് സജിത മനു , ജില്ലാ പഞ്ചായത്തംഗം നിതിൻ ചെറിയാൻ, ബ്ലോക്ക് പഞ്ചായത്തംഗം ടി അനു, ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം
ജി കൃഷ്ണകുമാർ,
ജില്ല സെക്രട്ടറി
കെ രഘു പ്രസാദ്, ബി ഷാജ് ലാൽ, പി ആർ വിജയകുമാർ, കെ എസ് ഗോപാലകൃഷ്ണക്കുറുപ്പ്, റോയ് ടി മാത്യു, ടി കെ ഇന്ദ്രജിത്ത്, കൃഷ്ണകുമാർ കാരയ്ക്കാട്, കെ ശ്രീരാജ് , എൻ എ ചന്ദ്രൻ എന്നിവർ സംസാരിച്ചു.
ഗ്രന്ഥശാലയുടെ ആദ്യ കാല പ്രവർത്തകരായ ഐ ജി ബാലകൃഷ്ണപിള്ള, എം ജി കുട്ടപ്പൻ നായർ എന്നിവരെ ആദരിച്ചു.











