NEWS
നാമം കുടുംബ സംഗമം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു
28/09/2025 07:53 PM IST
nila

ചെങ്ങന്നൂർ ചെറിയനാട് നല്ലൂർ മാമ്പള്ളിൽ മാടക്കാപ്പള്ളിൽ കുടുംബയോഗത്തിൻ്റെ നാമം കുടുംബ സംഗമം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഡിബിഎച്ച്എസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കുടുംബയോഗം മുഖ്യ രക്ഷാധികാരി രാഘവ ക്കുറുപ്പ് അധ്യക്ഷനായി. സെക്രട്ടറി എം കെ വിശ്വനാഥക്കുറുപ്പ് റിപ്പോർട്ടും ട്രഷറാർ സോമനാഥക്കുറുപ്പ് കണക്കുകളും അവതരിപ്പിച്ചു. പ്രസിഡൻ്റ് പി ഉണ്ണികൃഷ്ണൻ നായർ. സജീവ് കെ നായർ, വിനോദ് പണിക്കർ എന്നിവർ സംസാരിച്ചു.
മുതിർന്ന കുടുംബാംഗങ്ങളെ ആദരവും, പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും നൽകി. , കലാ , കായിക പരിപാടികൾ ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











