06:57am 13 November 2026
NEWS
തുർക്കിയുമായുള്ള ഉഭയകക്ഷി വ്യാപാരം 500 ബില്യൺ ഡോളർ കടത്തുകയാണ് ലക്ഷ്യമെന്ന് വിദേശ വ്യാപാര കാര്യ സഹമന്ത്രി
26/08/2026  06:16 AM IST
nila
തുർക്കിയുമായുള്ള ഉഭയകക്ഷി വ്യാപാരം 500 ബില്യൺ ഡോളർ കടത്തുകയാണ് ലക്ഷ്യമെന്ന് വിദേശ വ്യാപാര കാര്യ സഹമന്ത്രി

​ദോഹ:തുർക്കിയുമായുള്ള വ്യാപാര പങ്കാളിത്തം അഞ്ച് ബില്യൺ ഡോളറിലധികമായി ഉയർത്താൻ ഖത്തർ ലക്ഷ്യമിടുന്നതായി വിദേശ വ്യാപാര കാര്യ സഹമന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സയ്യദ് വ്യക്തമാക്കി. ഖത്തർ പ്രതിനിധി സംഘത്തെ നയിച്ച് അങ്കാറയിൽ നടത്തിയ ഉന്നതതല ചർച്ചകൾക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
​തുർക്കി വാണിജ്യ മന്ത്രി ഡോ. ഒമർ ബോലാത്, ധനകാര്യ മന്ത്രി മെഹ്മത് സിംസെക് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് 'എക്സ്' (X) പ്ലാറ്റ്‌ഫോമിലാണ് മന്ത്രി വിശദാംശങ്ങൾ പങ്കുവെച്ചത്:നിലവിൽ 1.3 ബില്യൺ ഡോളറാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം.2025-ന്റെ മൂന്നാം പാദത്തിൽ പ്രാബല്യത്തിൽ വന്ന ട്രേഡ് ആൻഡ് ഇക്കണോമിക് പാർട്ണർഷിപ്പ് അഗ്രിമെന്റ് (TIPA) വരുന്ന ഏതാനും വർഷങ്ങൾക്കുള്ളിൽ വ്യാപാര മൂല്യം 5 ബില്യൺ ഡോളറിന് മുകളിലെത്തിക്കാൻ സഹായിക്കും.വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തൽ, വ്യാപാര പാതകൾ കാര്യക്ഷമമാക്കൽ, സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർധിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളും ചർച്ചയായി.
​ഇരുരാജ്യങ്ങളുടെയും പരമോന്നത നേതാക്കളുടെ തന്ത്രപ്രധാനമായ കാഴ്ചപ്പാടുകൾ പൂർത്തീകരിക്കാൻ ഖത്തറും തുർക്കിയും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img