NEWS
പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ എൻ.എസ്.എസ്. ആസ്ഥാനം സന്ദർശിച്ചു .
14/09/2026 05:57 PM IST
സണ്ണി ലുക്കോസ്

ഇന്ന് 12.30 ഓടെയാണ് മന്ത്രി എൻ എസ് എസ് ആസ്ഥാനത്ത് എത്തിയത്.മന്ത്രിയുടെ സന്ദർശനത്തിൽ ഏറെ സന്തോഷമുണ്ടെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി.
മുസ്ലിം സമുദായവുമായോ, ലീഗുമായോ ഒരിക്കലും അഭിപ്രായവ്യത്യാസം ഉണ്ടാക്കാൻ എൻ.എസ്.എസ്. ശ്രമിച്ചിട്ടില്ലെന്നും എല്ലാ മതങ്ങളോടും ഒരേ സമീപനമാണ് ഉള്ളതെന്നും, എന്നാൽ മുസ്ലിം സമുദായത്തോട് കുറച്ചുകൂടി പ്രത്യേക ഇഷ്ടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഈ കൂടിക്കാഴ്ച വളരെ സൗഹൃദപരമായിരുന്നുവെന്നും വിദ്യാഭ്യാസ രംഗത്ത് എൻ.എസ്.എസ്. നൽകുന്ന സംഭാവനകൾ വലുതാണെന്നും മന്ത്രി എൻ. ഷംസുദ്ദീൻ പ്രതികരിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ ചർച്ചയായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










