12:13am 30 October 2026
NEWS
മൈൻ്റ് ട്യൂൺ ഇക്കൊ വെവ്സ് പുകവലി വിരുദ്ധ ദിനം ആചരിച്ചു
01/06/2025  11:55 AM IST
nila
മൈൻ്റ് ട്യൂൺ ഇക്കൊ വെവ്സ്  പുകവലി വിരുദ്ധ ദിനം ആചരിച്ചു

ദോഹ: ലോകമെമ്പാടും ലഹരി വ്യാപനത്തിൻ്റെ ഫലമായി കുടുംബ ബന്ധങ്ങൾ ശിഥിലികരിക്കപ്പെടുകയും സാമൂഹ്യ വിപത്തും അരാചകത്വവും വ്യാപിക്കുന്ന പാശ്ചാത്തലത്തിൽ ലഹരിക്കെതിരെ ശക്തമായ ബോധവൽക്കരണം അനിവാര്യമാണെന്ന് മൈൻ്റ്ട്യൂൺ ഇക്കൊ വെവ്സ് നടത്തിയ പുകവലി വിരുദ്ധ ദിനാചരണ സംഗമത്തിൽ ആഹ്വാനം ചെയ്തു.
കാമ്പസുകളിൽ പോലും പുകവലിയിലൂടെ തുടക്കം കുറിച്ചാണ് ലഹരിക്ക് അടിമപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നത്. 
ഈ വിനാശകരമായ അവസ്ഥയെ ഇല്ലാതാക്കുന്നതിൽ ഓരോ വ്യക്തികൾക്കും ഉത്തരവാദിത്വമുണ്ടെന്ന് സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
മൈൻ്റ് ട്യൂൺ ഇക്കൊവെവ്സ് ഖത്തർ ചാപ്റ്റർ ചെയർമാൻ മുത്തലിബ് മട്ടന്നൂർ ആദ്ധ്യക്ഷത വഹിച്ചു.
ലീഡർഷിപ്പ് എംപവർമെൻ്റ് കോച്ചും മൈൻ്റ്ട്യൂൺ ഇക്കൊവെവ്സ് ഗ്ലോബൽ സിക്രട്ടറി ജനറലുയായ മഷ്ഹൂദ് വി.സി. പുകവലി വിരുദ്ധ സന്ദേശം നൽകി.
കെ.എം.സി.സി അഡ്വൈസറി ബോർഡ്  വൈസ് ചെയർമാൻ സി.വി. ഖാലിദ്, മൈൻ്റ്ട്യൂൺ ഇക്കൊ വെവ്സ് ചീഫ് കോർഡിനേറ്റർ ഫാസില മഷ്ഹൂദ്, ഭാരത് ടെയിസ്റ്റി റസ്റ്റോറൻ്റ് മാനേജർ റോയി മാത്യു, നൂറ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img