08:16am 10 November 2026
NEWS
മിലൻ ഡിസൈൻ പുതിയ ഷോറൂം ഉത്‌ഘാടനം ജൂലൈ നാലിന് രാവിലെ 10 മണിക്ക്
02/07/2025  09:48 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മിലൻ ഡിസൈൻ പുതിയ ഷോറൂം ഉത്‌ഘാടനം ജൂലൈ  നാലിന് രാവിലെ 10 മണിക്ക്

കൊച്ചി: പാരമ്പര്യ വേഷങ്ങൾക്കും  വിവാഹവസ്ത്രങ്ങൾക്കും കേരളം വിശ്വാസമർപ്പിച്ച മിലൻ ഡിസൈനിൻ്റെ ഏറ്റവും പുതിയ ഷോറൂം കൊച്ചി പി ടി ഉഷ റോഡിൽ പ്രവർത്തനം ജൂലൈ 4-ന്  രാവിലെ 10 മണിക്ക് ആരംഭിക്കുന്നു. വിവാഹവസ്ത്രങ്ങളിലും സംസ്കാരത്തിലും സ്വന്തമായി മുദ്ര പതിപ്പിച്ച മിലൻ ഡിസൈനിൻ്റെ പുത്തൻ ചുവടുവെപ്പാണ് അഞ്ചു നിലകളിലായുള്ള പുതിയ ഷോറൂം. ഷോറൂമിൻ്റെ ഉദ്ഘാടനം കേരള സർക്കാരിൻ്റെ വ്യവസായ വകുപ്പ്  മന്ത്രി ശ്രീ പി രാജീവും ശ്രീ ഹൈബി ഈഡൻ എംപി യും ചേർന്ന് നിർവഹിക്കും. കൊച്ചി മേയർ ശ്രീ എം അനിൽ കുമാർ, എംഎൽഎ ശ്രീ ടി ജെ വിനോദ്, കൗൺസിലർ ശ്രീമതി പത്മജ എസ് മേനോൻ, ശ്രീമതി ഐവി പൗലോസ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും.മിലാൻ ഡിസൈനിനെ നയിക്കുന്നത് മൂല്യങ്ങൾക്കും ഗുണമേന്മയ്ക്കും ഒരേ പ്രാധാന്യം നൽകുന്ന ഒരു ടീം ആണ്. ഇൻഫ്രാസ്ട്രക്ചർ ആൻഡ് സ്റ്റോർ ഡെവലപ്‌മെന്റ് ഡയറക്ടർ റെജിമോൻ, ബ്ലൂപ്രിന്റ് മുതൽ അവസാനം വരെ ഓരോ ഇടവും രൂപപ്പെടുത്തുന്നു. മെർച്ചൻഡൈസിംഗ് ആൻഡ് സോഴ്‌സിംഗ് സ്ട്രാറ്റജി ഡയറക്ടർ ഷെർലി, ഓരോ ശേഖരത്തിലേക്കും തൻ്റെ ടെക്സ്റൈൽ  പരിജ്ഞാനം കൊണ്ടുവരുന്നു. ബ്രാൻഡ് സ്ട്രാറ്റജി, മാർക്കറ്റിംഗ്, ഡിജിറ്റൽ എക്സ്പീരിയൻസ് ഡയറക്ടർ കെവിൻ, പ്ലാറ്റ്‌ഫോമുകളിലുടനീളം ബ്രാൻഡിന്റെ സാന്നിധ്യം കെട്ടിപ്പടുക്കുകയും ക്രിയേറ്റീവ് ഡയറക്ടറായ സിബിയ, വ്യക്തിതാല്പര്യങ്ങൾക്കനുസരിച്ച് കാലാതീതമായ ഒരു ശൈലി ഉപയോഗിച്ച് ഡിസൈൻ നവീകരണവും കസ്റ്റമൈസഷനും നിർവഹിക്കുന്നു പുതിയ ഷോറൂം ഒരു വശത്ത് ടിഡി റോഡിൻ്റെ സജീവമായ വേഗതയിലേക്കും മറുവശത്ത് പി ടി ഉഷ റോഡിൻ്റെ നിശബ്ദതയിലേക്കും തുറക്കുന്നു. കൊച്ചിയുടെ ഹൃദയഭാഗത്തായി സംസ്കാരമുറങ്ങുന്ന സ്റ്റാർലി ഹൗസ് കായലിനഭിമുഖമായി നിന്നിരുന്നിടത്താണ് പുതിയ ഷോറൂം എന്ന് ശ്രീ റെജിമോൻ പറഞ്ഞു. ഒരു കാലത്ത്  മൽസ്യബന്ധന ബോട്ടുകൾ ബംഗ്ലാവിലെ വെളിച്ചം കണ്ട് ദിശയറിയാറുണ്ടായിരുന്നു; നക്ഷത്ര ബംഗ്ലാവ് എന്നായിരുന്നു അവരതിനെ വിശേഷിപ്പിച്ചിരുന്നത്. ആ ചരിത്രത്തിൻ്റെ പ്രതീകമാണ് ഇറ്റാലിയൻ മാതൃകയിൽ ഇരുവശവും ഒരേപോലെ പണികഴിച്ചിട്ടുള്ള പുതിയ കെട്ടിടം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പുതിയ ഷോറൂമിൽ, കാഞ്ചിപുരം, ബനാറസി വിവാഹ സാരികൾ, ലെഹങ്കകൾ, ഇന്ത്യൻ, ഇറക്കുമതി ചെയ്ത വസ്ത്രങ്ങൾ, റെഡി ടു വെയർ  സൽവാറുകൾ, സൽവാർ മെറ്റീരിയൽ, കുർത്തികൾ, വിശേഷാവസരങ്ങൾക്ക് വേണ്ടിയുള്ള വസ്ത്രങ്ങൾ എന്നിവയുടെ ഒരു ശേഖരം ഡയറക്ടർ ശ്രീമതി ഷെർലിയുടെ നേതൃത്വത്തിൽ  ഒരുക്കിയിരിക്കുന്നു. ശ്രദ്ധാപൂർവം ക്രമീകരിച്ചിരിക്കുന്ന ഓരോ ലെവലും ശാന്തമായ ഷോപ്പിങ്ങിന് അവസരമൊരുക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് പി ടി ഉഷ റോഡിലെ മിലൻ ഡിസൈനുമായി ബന്ധപ്പെടുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img