കൊച്ചി: വിമത വൈദീകനെ കയ്യേറ്റം ചെയ്തതായി പറഞ്ഞ് അതിനെ അപലപിച്ച മെത്രാപ്പോലീത്തൻ വികാരി അവസരവാദ നിലപാട് എടുക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹവും തെറ്റ്കളെ ശരിയാക്കി പറയുന്നത് തീർത്തും അപലപനീയവുമാണെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ ആരോപിച്ചു.സഭ നിയമങ്ങൾ വൈദീകർക്കും, അൽമായർക്കും ഒരുപോലെ ബാധകമാണെന്ന് പറയുന്ന മെത്രാപ്പോലീത്തൻ വികാരി തൃപ്പൂണിത്തുറ പള്ളിയിൽ സഭ അനുകൂല അൽമായർക്ക് ഉണ്ടായ മർദ്ധനത്തിൽ ഖേദം പ്രകടിപ്പിക്കാൻ പോലും തയ്യാറാകാത്തത് ആരെ പ്രീതിപ്പെടുത്തനാണ് എന്നാ കാര്യം മറനീക്കി പരസ്യപ്പെടുത്തണം.ഫ്രാൻസീസ് മാർപാപ്പ നിത്യതയിൽ ആയിരിക്കുന്ന സമയത്ത് വിനോദയാത്രക്കായി ചുറ്റാൻ പോയ വിമത വൈദികൻ, കന്യാസ്ത്രീകൾ, അൽമായർ ഉൾപ്പെടെ ഉള്ള വർക്കെതിരെ കടുത്ത ശിക്ഷ നടപടി എടുക്കാൻ മേജർ ആർച്ച്ബിഷപ്പും, മെത്രാപ്പോലീത്തൻ വികാരിയും ഇനിയെങ്കിലും തയ്യറാകണം. പരിശുദ്ധ പിതാവിനെ പരസ്യമായി അവഹേളിച്ച വിമത വൈദീകൻ ഉൾപ്പെടെയുള്ളവരെ സംരക്ഷിക്കുന്ന നടപടി പുനപരിശോധനക്ക് വിധേയമാക്കണം. ഇവർക്ക് സഭ പരമായി കടുത്ത ശിക്ഷ ഉറപ്പാക്കണം.ചങ്ങനാശേരി ആർച്ച്ബിഷപ്പിനെ സമൂഹമാധ്യമങ്ങളിൽ പരസ്യമായി വെല്ലുവിളിക്കുന്നവർക്കെതിരെ മേജർ ആർച്ച്ബിഷപ്പ് ഉൾപ്പെടെയുള്ള സിനഡ് മെത്രാൻമാർ ഇക്കാര്യത്തിൽ നിലപാട് പുറത്ത് വിടണം. മാർ തോമസ് തറയിൽ മെത്രാനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള വിമതരുടെ ഗുഢനീക്കം വിശ്വാസി സമൂഹം ചെറുത്ത് തോൽപ്പിക്കും. സഭവിരുദ്ധരുടെ വ്യാജ പ്രചരണങ്ങളിൽ വിശ്വാസികൾ അകപ്പെടരുത്.മാർപാപ്പയുടെ സംസ്ക്കാരത്തിന് മുൻപ് മെത്രാപ്പോലീത്തൻ വികാരി ബിഷപ്പ് ഹൗസിൽ വിമതരുമായി ചർച്ച നടത്തിയത് ഫ്രാൻസീസ് മാർപാപ്പയെ പരസ്യമായി അവഹേളിച്ചതിനും നിന്ദിച്ചതിനും സമാനമാണ്.ഇത്തരം നീക്കങ്ങൾ ഒരു ബിഷപ്പിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായത് ഒട്ടും നീതിക്കരിക്കാനവില്ല. സമവായ കുർബാന മേജർ അതിരൂപതയിൽ കൊണ്ട് വരാൻ മെത്രാപ്പോലീത്തൻ വികാരി തയ്യാറായാൽ ശക്തമായ പ്രതിഷേധം ഇക്കാര്യത്തിൽ നേരിടേണ്ടിവരുമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ ചെയർമാൻ ഡോ. എം.പി. ജോർജ് പറഞ്ഞു.ഒരേ ബലീപീംത്തിൽ സഭയുടെ സത്യകുർബാനയും നിരോധിച്ച കുർബാനയും അർപ്പിക്കാൻ വിശ്വാസി സമൂഹം കൂട്ട് നിൽക്കില്ല. പ്രതിഷേധ പരിപാടികൾക്ക് രൂപം കൊടുക്കാൻ കാത്തലിക്ക് നസ്രാണി അസോസിയേഷൻ ഉന്നതാധികാര സമിതികോർ ഗ്രൂപ്പ് നേതൃയോഗം ഇന്ന് (മെയ് 3 ശനി)ഉച്ചകഴിഞ്ഞ് നാലിന് അങ്കമാലിയിൽ കൂടി ഭാവി പ്രതിഷേധ സമരപ്രഖ്യാപനം നടത്തും.











