NEWS
പൊതുജന പരാതികൾക്കായി മെട്രാഷ് “അൽ അദീദ്” സേവനം
07/01/2026 05:44 AM IST
nila

ദോഹ:മെട്രാഷ് മൊബൈൽ ആപ്പിലൂടെ പൊതുജനങ്ങൾക്ക് വിവിധനിയമലംഘനങ്ങളും സാമൂഹിക പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യാൻ കഴിയുന്ന “അൽ അദീദ്” സേവനം നിലവിലുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം (MoI) അറിയിച്ചു.
മെത്രാഷിലെ സെക്യൂരിറ്റി വിൻഡോയിൽ ലഭ്യമായ ഈ സേവനം വഴി പൊതുമര്യാദ ലംഘനങ്ങൾ, സാമൂഹിക ദോഷപ്രവർത്തനങ്ങൾ, ഭീഷണി നേരിടുന്ന സാഹചര്യങ്ങൾ, ടൂറിസ്റ്റ് മേഖലകളിലെ നിയമലംഘനങ്ങൾ, ഭരണപരമായ അഴിമതി കേസുകൾ തുടങ്ങിയവ നേരിട്ട് പ്രിവന്റീവ് സെക്യൂരിറ്റി വകുപ്പിനെ അറിയിക്കാം.
ആപ്പ് വഴി ബന്ധപ്പെട്ട വിഭാഗംതിരഞ്ഞെടുക്കുകയും ആവശ്യമായ വിവരങ്ങൾ നൽകുകയും ചെയ്താൽ എളുപ്പത്തിൽ പരാതി നൽകാം. പൊതുസുരക്ഷയും സാമൂഹിക ക്രമവും ശക്തമാക്കുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സേവനം നടപ്പാക്കുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











