
ദോഹ:സ്റ്റാഫ് അംഗങ്ങൾക്കിടയിൽ സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിനായി MES ഇന്ത്യൻ സ്കൂൾ സംഘടിപ്പിച്ച അഡ്മിൻ ഫൺ ഡേ വർണ്ണാഭമായ ആഘോഷമായി. അൽ കബാൻ പാർക്കിലും അൽ ഘരിയ ബീച്ചിലുമായി നടന്ന പരിപാടിയിൽ സ്കൂളിലെ അഡ്മിൻ സ്റ്റാഫ് അംഗങ്ങൾ ആവേശത്തോടെ പങ്കെടുത്തു.ദൈനംദിന ജോലിയിലെ ഇടവേള യായ അഡ്മിൻ ഫൺ ഡേ സന്തോഷ നിമിഷങ്ങൾ സമ്മാനിച്ചു. സ്കൂൾ അഡ്മിൻ ടീമാണ് പരിപാടിയുടെ സമഗ്ര സംഘാടനം നിർവഹിച്ചത്.
ടീം സ്പിരിറ്റും മാനസിക സുഖവും വളർത്തുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ പരിപാടിയിൽ, ഗ്രൂപ്പിംഗ് ദ നമ്പേഴ്‌സ്, സെയിം ലെഗ് സെയിം ഹാൻഡ് റേസ്, മ്യൂസിക്കൽ ചെയേഴ്‌സ്, ബലൂൺ റേസ്, ബ്ലോ ആൻഡ് ബർസ്റ്റ്, ബോംബിംഗ് ദ സിറ്റി, ഡംബ് ഷറേഡ്സ്, ലൈവ് കിച്ചൻ തുടങ്ങി നിരവധി വിനോദപരവും ടീം ബിൽഡിംഗ് ആക്റ്റിവിറ്റികളും സംഘടിപ്പിച്ചു.കളികളിലും മത്സരങ്ങളിലും സ്റ്റാഫ് അംഗങ്ങൾ സജീവമായി പങ്കെടുത്തതോടെ പാർക്കും ബീച്ചും ചിരിയുടെയും ആഹ്ലാദത്തിന്റെയും വേദിയായി. മത്സരങ്ങളിൽ വിജയികളായ എല്ലാവർക്കും ഉപഹാരങ്ങൾ നൽകി. ഗിഫ്റ്റ് എക്സ്ചേഞ്ച് സെഗ്മെന്റ് ഹൃദയം തൊടുന്നഅനുഭവമായി.










