NEWS
മീഡിയ സിറ്റി ഖത്തർ ഭരണസമിതി പുനഃസംഘടിപ്പിച്ചു; ശൈഖ് ഡോ. അബ്ദുല്ല ബിൻ അലി ചെയർമാൻ
02/07/2026 12:01 PM IST
nila

ദോഹ: മീഡിയ സിറ്റി - ഖത്തറിന്റെ (Media City - Qatar) ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചുകൊണ്ട് ഖത്തർ പ്രധാനമന്ത്രി ഉത്തരവിറക്കി. ശൈഖ് ഡോ. അബ്ദുല്ല ബിൻ അലി ബിൻ സൗദ് അൽഥാനിയാണ് പുതിയ ഭരണസമിതിയുടെ ചെയർമാൻ.
ഹസ്സൻ ബിൻ അബ്ദുല്ല അൽ തവാദിയെ വൈസ് ചെയർമാനായി നിയമിച്ചു. ഡോ. ഹസ്സൻ മുഹമ്മദ് അൽ അൻസാരി, നാസർ ഫഹദ് അൽ ഖാതിർ എന്നിവരും ബോർഡിൽ അംഗങ്ങളായിരിക്കും.സാംസ്കാരിക മന്ത്രാലയം,
ധനകാര്യ മന്ത്രാലയം,
കായിക-യുവജന മന്ത്രാലയം,
ഖത്തർ മീഡിയ കോർപ്പറേഷൻ,
ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് (GCO),
ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ഏജൻസി എന്നിമന്ത്രാലയങ്ങളുടെയും സുപ്രധാന സ്ഥാപനങ്ങളുടെയും പ്രതിനിധികളും പുതിയ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











