06:18pm 11 November 2026
NEWS
മെഡ് ഫോർട്ട്‌ ഷി ക്ലിനിക് അൽ വക്ര യിൽ ഉത്ഘാടനം ചെയ്തു.
30/10/2025  10:32 AM IST
nila
മെഡ് ഫോർട്ട്‌ ഷി ക്ലിനിക് അൽ വക്ര യിൽ ഉത്ഘാടനം ചെയ്തു.

ദോഹ: മെഡ്ഫോർട്ട് ഷീ ക്ലിനിക്കിൻ്റെ ഉദ്ഘാടനം സൗദ് ഒമർ അൽ മാനയും ചലച്ചിത്ര താരവും മുൻ എം പിയുമായ ജയപ്രദയും ചേർന്ന് നിർവഹിച്ചു.
മെഡ്ഫോർട്ട് എന്നാൽ കേവലം ക്ലിനിക്ക് മാത്രമല്ലെന്നും സ്ത്രീകളെയും അമ്മമാരെയും പുത്രിമാരെയും ആദരിക്കാൻ രൂപപ്പെടുത്തിയ പ്രസ്ഥാനമാണെന്നും അവർ പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായി സമർപ്പിച്ചിരിക്കുന്നതും 100 ശതമാനം സ്ത്രീകൾ തന്നെയാണ് നടത്തുന്നതുമായ അതുല്യമായ ആശയം സ്ത്രീകളുടെ ഹൃദയം മനസിലാക്കുന്ന ഒരാളിൽ നിന്നാണ് വന്നതെന്നും അവർ അഭിപ്രായപ്പെട്ടു.
മെഡ്ഫോർട്ട് സി ഇ ഒ ഡോ. സിദ്ധാർഥ് രാജ, ബഖിത് അലി അലിയാൻ, ജബ്ബാർ അൽ അജ്ജി, ആസിഫ് ഹസ്സൻ ചൗഗ്ലേ, ശക്തിവേൽ മഹാലിംഗം, ഹബീബ് സയ്യിദ്, ഫിനാൻസ് ഡയറക്‌ടർ ഇഖ്ബാൽ അൻസാരി തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img