01:19am 12 November 2026
NEWS
ഐഎച്ച്ആർഡി എഞ്ചിനീയറിം​ഗ് കോളേജ് ബസിൻ്റെ ഗിയർബോക്സ് പൊട്ടിത്തെറിച്ച് മെക്കാനിക്കിക്കിന് ദാരുണാന്ത്യം
28/11/2025  07:37 AM IST
nila
 ഐഎച്ച്ആർഡി എഞ്ചിനീയറിം​ഗ് കോളേജ് ബസിൻ്റെ ഗിയർബോക്സ് പൊട്ടിത്തെറിച്ച് മെക്കാനിക്കിക്കിന് ദാരുണാന്ത്യം

ചെങ്ങന്നൂർ: ഐഎച്ച്ആർഡി എഞ്ചിനീയറിം​ഗ് കോളേജ് ബസിൻ്റെ യന്ത്രത്തകരാർ കോളജ് ഓഡിറ്റോറിയത്തിൽ വെച്ച് പരിഹരിക്കുന്നതിനിടെ ഗിയർബോക്സ് പൊട്ടിത്തെറിച്ച് മെക്കാനിക്കിക്കിന് ദാരുണാന്ത്യം. മെക്കാനിക് എത്തിയ ഓട്ടോയുടെ ഡ്രൈവർക്കും പരിക്കേറ്റു. മെക്കാനിക് ചങ്ങനാശ്ശേരി, മാടപ്പള്ളി, വെളിയിൽ കട്ടത്തറയിൽ കുഞ്ഞുമോൻ (58) ആണ് മരിച്ചത്. സംഭവ സമയം ഡ്രൈവിംഗ് സീറ്റിലിലുണ്ടായിരുന്ന ബസ് ഡ്രൈവർ ചാടി വെളിയിലിറങ്ങിയതിനാൽ പരുക്കേൽക്കാതെ രക്ഷപെട്ടു.

‌ഓട്ടോയുടെ ഡ്രൈവർ യന്ത്ര തകരാർ പരിഹരിക്കു ന്നിടത്ത് ടോർച്ചടിച്ചു  കൊണ്ട് നിൽക്കുകയായിരുന്നു. കോളേജ് വക  ലേലാൻഡ്ബസിൻ്റെ ടർബൈൻ തകരാറിലായതിനാൽ ഇന്നലെ വിദ്യാർത്ഥികളെയും കൊണ്ട് ഓട്ടം പോയിരുന്നില്ല. ഇതേത്തുടർന്ന് പുതിയ ടർബൈനുമായി ചങ്ങനാശേരിയിലെ വർക്ക്ഷോപ്പിൽ നിന്നും മെക്കാനിക്ക്  വൈകിട്ട് 7.15 ഓടെ എത്തിയിരുന്നു .ഇത് ഘടിപ്പിക്കുന്നതിനിടയിൽ വാഹനം ഉഗ്ര ശബ്ദത്തോട് കൂടി റേയ്സ് ആവുകയും ഗിയർബോക്സ് പൊട്ടിത്തെറിക്കുകയുമാണുണ്ടായത്.

കുഞ്ഞുമോൻ്റെ പരിക്ക് ഗുരുതരമായിരുന്നു' .തുടർന്ന് ഇരുവരേയും കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.  എന്നാൽ ആശുപത്രിയിൽ എത്തിയെങ്കിലും കുഞ്ഞുമോൻ്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവസമയത്ത് ഡ്രൈവിംഗ്‌ സീറ്റിലുണ്ടായിരുന്ന പേരിശ്ശേരി സ്വദേശി സജീന്ദ്രൻ 60 സീറ്റിൽ നിന്നും ചാടി ഇറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപെട്ടു. പൊട്ടിതെറിയെത്തുടർന്ന് പ്രദേശമാകമാനം പുകപടർന്നു.
ബസിൽ നിന്നും തെറിച്ച ലോഹക്ഷണം കോളേജ് ആഡിറ്റോറിയത്തിൽ പാർക്ക് ചെയ്തിരുന്ന കാറിൻ്റെ സൈഡ് ഗ്ലാസ്സും മുകൾഭാഗവും തകർത്ത് പുറത്തേക്ക് വീണു.

തകരാറിലായ ലൈലാൻ്റ് ബസ് 2012 മോഡൽ ആയിരുന്നു. സംഭവത്തെത്തുടർന്ന് ചെങ്ങന്നൂർ ഡിവൈഎസ്പി എം കെ ബിനുകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസും ചെങ്ങന്നൂർ ഫയർഫോഴ്സും എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.