NEWS
എറണാകുളത്ത് രണ്ടിടങ്ങളിൽ MDMA പിടികൂടി.
13/09/2025 05:46 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

എറണാകുളം : എറണാകുളത്ത് രണ്ടിടങ്ങളിൽ MDMA പിടികൂടി. എറണാകുളം എളമക്കര പുന്നക്കൽ ഭാഗത്തുനിന്നും 5.14 gm മും വെണ്ണല ഭാഗത്തുനിന്നും 2.81 gm MDMA , DANSAF പിടികൂടി. സഫൽ 33, തുരുത്തുമ്മേൽ H, മുട്ടാർ, വട്ടേക്കുന്നം, തൃക്കാക്കര നോർത്ത്, എറണാകുളം എന്നയാളെ എളമക്കരയിൽ നിന്നും . തൻവീർ 26, കാണിയവേലി H, ചക്കരപ്പറമ്പ് ,തമ്മനം, എറണാകുളം . എന്നയാളെ വെണ്ണലയിൽ നിന്നും പിടികൂടി.എറണാകുളം സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS ന്റെ നിർദ്ദേശപ്രകാരം , DCP അശ്വതി ജിജി ips , ജുവനപ്പുടി മഹേഷ് ips എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മിഷണർ K A അബ്ദുൽസലാമിൻ്റെ നേതൃത്വത്തിലുള്ള DANSAF ടീമാണ് പ്രതിയെ പിടികൂടിയത്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








