08:08am 12 November 2026
NEWS
മഴക്കാല മുന്നൊരുക്കം അടിയന്തിര യോഗം വിളിച്ച് മേയർ
27/05/2026  08:33 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മഴക്കാല മുന്നൊരുക്കം അടിയന്തിര യോഗം വിളിച്ച് മേയർ

കൊച്ചി: മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ മേയർ വി കെ മിനിമോളുടെ നേതൃത്വത്തിൽ അവലോകന യോഗം നടത്തി. കാന ശുചീകരണവും മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളും വിലയിരുത്തി. മഴക്കാല പൂർവ ശുചീകരണം അടിയന്തിരമായി പൂർത്തിയാക്കാൻ മേയർ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായുള്ള പ്രവർത്തനങ്ങളുടെ പുരോഗതി ഉദ്യോഗസ്ഥർ വിശദീകരിച്ചു. മുൻ യോഗ തീരുമാനങ്ങൾ നടപ്പാക്കിയതും മുന്നൊരുക്ക പ്രവർത്തനങ്ങൾ പൂർത്തിയാക്കി റിപ്പോർട്ടും അടിയന്തിരമായി നൽകാൻ മേയർ നിർദേശം നൽകി. മേയറുടെ ചേംബറിൽ നടന്ന യോഗത്തിൽ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി കെ അഷ്‌റഫ്, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ ഷാകൃത സുരേഷ് ബാബു, ആൻ്റണി പൈനുതറ, അഡ്വ. പി എം നസീമ, സീന ടീച്ചർ, കെ എ മനാഫ്, ജിസ്മി ജെറാൾഡ് ,സെക്രട്ടറി പി എസ് ഷിബു, അഡീഷണൽ സെക്രട്ടറി എൽ എസ് സജി എന്നിവരും സൂപ്രണ്ടിംഗ് എഞ്ചിനീയർ, അസി എക്സിക്യുട്ടീവ് എഞ്ചിനീയർമാർ, എ ഇ മാർ, ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. മഴക്കാല പൂർവ ശുചീകരണവുമായി ബന്ധപ്പെട്ട് ഓരോ ഡിവിഷനിലെയും ചെറിയ തോടുകൾക്ക് 5 ലക്ഷം രൂപ, ഇടത്തരം കനാലുകൾക്ക് 8 ലക്ഷം രൂപ, വലിയ തോടുകൾക്ക് എസ്റ്റിമേറ്റ് നിരക്കും പ്രകാരം ആകെ 20 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമേ സാനിറ്റേഷൻ ഫണ്ടായി ഓരോ ഡിവിഷനിലേക്കും 50,000 രൂപ വീതവും നൽകിയിട്ടുണ്ട്. മഴക്കാല അപകട ഭീഷണി നേരിടുന്ന മരച്ചില്ലകൾ മുറിക്കുന്നതിനും  അടിയന്തിര വെള്ളക്കെട്ട് നിവാരണത്തിനും ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നു മേയർ പറഞ്ഞു. എഞ്ചിനീയറിംഗ്, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ ചേർത്ത് മരാമത്ത്, ഹെൽത്ത് സ്ക്വാഡ് രൂപീകരിച്ചു. വെള്ളക്കെട്ട് മുന്നറിയിപ്പ് നൽകുന്നതിനും നേരിടുന്നതിനും നഗരസഭാ തലത്തിൽ കൺട്രോൾ റൂം തുറന്നതായും മേയർ അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img