11:27am 19 April 2026
NEWS
സമൃദ്ധിയോടും പുരോഗതിയോടും സമാധാനത്തോടും ഖത്തർ മുന്നേറട്ടെ: ഷെയ്ഖ മൗസ
19/12/2025  07:09 PM IST
nila
സമൃദ്ധിയോടും പുരോഗതിയോടും സമാധാനത്തോടും ഖത്തർ മുന്നേറട്ടെ: ഷെയ്ഖ മൗസ

 

ദോഹ:ഖത്തർ നാഷണൽ ഡേയുടെ ഭാഗമായി ഖത്തർ ജനതയ്ക്കും രാജ്യത്തെ താമസക്കാർക്കും ശുഭാശംസകൾ നേർന്ന് ഷെയ്ഖ മൗസ ബിൻത് നാസർ. വിദ്യാഭ്യാസം, ശാസ്ത്രം, സമൂഹ വികസനം എന്നിവയ്ക്കായുള്ള ഖത്തർ ഫൗണ്ടേഷൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർപേഴ്സണായ ഷെയ്ഖ മൗസ
 നാഷണൽ ഡേ ദിനത്തിൽ ഖത്തർ സമൃദ്ധിയോടെയും പുരോഗതിയോടെയും സമാധാനത്തോടെയും മുന്നേറട്ടെയെന്ന് ആശംസിച്ചു.
തന്റെ ഔദ്യോഗിക എക്‌സ് (X) അക്കൗണ്ടിലൂടെയാണ് ഷെയ്ഖ മൗസ സന്ദേശം പങ്കുവെച്ചത്.
ദേശീയ ദിനത്തിൽ ഖത്തർ സമൃദ്ധിയോടും പുരോഗതിയോടും സമാധാനത്തോടും കൂടി മുന്നേറട്ടെ” എന്നായിരുന്നു 
 സന്ദേശം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img