06:52pm 24 October 2026
NEWS
ടാക് ഖത്തർ മേളപ്രപഞ്ചം: മട്ടന്നൂർ ശങ്കരൻകുട്ടി മാരാർനയിക്കുന്ന പാണ്ടി മേളം നാളെ ദോഹയിൽ


01/05/2025  02:14 PM IST
nila
ടാക് ഖത്തർ മേളപ്രപഞ്ചം: മട്ടന്നൂർ ശങ്കരൻകുട്ടി മാരാർനയിക്കുന്ന പാണ്ടി മേളം നാളെ ദോഹയിൽ

ദോഹ:ഖത്തറിലെ പ്രമുഖ കലാ പരിശീലനകേന്ദ്രമായ ടാക് ഖത്തറിന്റെ വാർഷികാഘോഷത്തിൽ പങ്കെടുക്കുവാനായി പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ദോഹയിലെത്തുന്നു. മട്ടന്നൂരിന്റെ കാർമികത്വത്തിൽ മെയ് രണ്ട്ണ്ടിന് വെള്ളിയാഴ്ച്ച വൈകിട്ട് മെഷാഫിലുള്ള പോഡാർ പേൾ സ്കൂളിൽ ടാക്കിലെ ചെണ്ട വിദ്യാർത്ഥികളുടെ അരങ്ങേറ്റവും തുടർന്ന് 50 ൽപരംവാദ്യകലാകാരന്മാർ അണിനിരക്കുന്ന പാണ്ടി മേളവും നടക്കും.
 വൈകിട്ട് ചെണ്ട അഭ്യസിക്കാൻ ആഗ്രഹിക്കുന്നവർക്കായി  മട്ടന്നൂരിൻ്റെ നേത്രത്വത്തിൽ ടാക് ഖത്തറിൽ വെച്ച് മെയ് 1 ന് വർക്ക്ഷോപ്പും സംഘടിപ്പിക്കും.
ടാക്കിലെ വിദ്യാർത്ഥികളും, അദ്ധ്യാപകരും ചേർന്ന് ഒരുക്കുന്ന സെമി ക്ലാസ്സിക്കൽ, വെസ്റ്റേൺ ഡാൻസുകൾ, യോഗ പ്രദർശനം തുടങ്ങിയ കലാവിരുന്നിനു പുറമെ, ഫാഷൻ ഷോയും അരങ്ങുണർത്തും.
മട്ടന്നൂർ നയിക്കുന്ന മെയ് ഒന്നിലെ ചെണ്ട വർക്ക്ഷോപ്പിലേക്കും മെയ് രണ്ടിലെ മേളപ്രപഞ്ചം പരിപാടിയിലേക്കും എല്ലാ കലാസ്നേഹികളെയും കുടുംബങ്ങളെയും ടാക് ഖത്തർ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി ടാക് മാനേജ്മെന്റ് അറിയിച്ചു.
വർക്ക്ഷോപ്പിനെ കുറിച്ചും പരിപാടിയെ കുറിച്ചും  കൂടുതൽ വിവരങ്ങൾക്ക്  ടാക്ക് ഖത്തറുമായി 33661234 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img