03:22pm 06 August 2026
NEWS
ദോഹ തുറമുഖത്ത് വൻ പുകയില വേട്ട: 1,650 കിലോ പുകയിലയും 22,000 സിഗരറ്റ് പാക്കറ്റുകളും പിടിച്ചെടുത്തു
28/07/2026  03:38 PM IST
nila
ദോഹ തുറമുഖത്ത് വൻ പുകയില വേട്ട: 1,650 കിലോ പുകയിലയും 22,000 സിഗരറ്റ് പാക്കറ്റുകളും പിടിച്ചെടുത്തു

ദോഹ: കടൽ മാർഗ്ഗം രാജ്യത്തേക്ക് വൻതോതിൽ പുകയില ഉൽപ്പന്നങ്ങൾ കടത്താനുള്ള ശ്രമം ദോഹ തുറമുഖത്ത് ഖത്തർ കസ്റ്റംസ് തടഞ്ഞു. കസ്റ്റംസ്p ജനറൽ അതോറിറ്റിയുടെ ഒൾഡ് ദോഹ പോർട്ട് & നോർത്തേൺ പോർട്ട്സ് കസ്റ്റംസ് വിഭാഗമാണ് പരിശോധനയിൽ വൻ നിരോധിത ശേഖരം പിടിച്ചെടുത്തത്.
​ദോഹ തുറമുഖത്തെത്തിയ ചരക്കുകപ്പലിൽ സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് ഇൻസ്പെക്ടർമാർ നടത്തിയ വിശദമായ പരിശോധനയിലാണ് നിരോധിത ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. കപ്പലിന്റെ താഴത്തെ സ്റ്റോറേജ് അറകളിൽ പ്രത്യേകമായി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ.
1,650 കിലോഗ്രാം പുകയില ഉൽപ്പന്നങ്ങൾ (തമ്പാക്ക്/മൂക്ക്പൊടി)
​22,005 പാക്കറ്റ് സിഗരറ്റുകൾഎന്നിവയാണ് പിടിച്ചെടുത്തത്.
കസ്റ്റംസ് നികുതി വെട്ടിച്ച് രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് നിരോധിത വസ്തുക്കൾ കടത്താനായിരുന്നു ശ്രമമെന്ന് കസ്റ്റംസ് ജനറൽ അതോറിറ്റി വ്യക്തമാക്കി. കടൽമാർഗ്ഗമുള്ള കള്ളക്കടത്ത് തടയുന്നതിനും പരിശോധന ശക്തമാക്കുന്നതിനും തുടരുന്ന നടപടികളുടെ ഭാഗമായാണ് ഈ വൻ വേട്ട.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img