
ദോഹ: കടൽ മാർഗ്ഗം രാജ്യത്തേക്ക് വൻതോതിൽ പുകയില ഉൽപ്പന്നങ്ങൾ കടത്താനുള്ള ശ്രമം ദോഹ തുറമുഖത്ത് ഖത്തർ കസ്റ്റംസ് തടഞ്ഞു. കസ്റ്റംസ്p ജനറൽ അതോറിറ്റിയുടെ ഒൾഡ് ദോഹ പോർട്ട് & നോർത്തേൺ പോർട്ട്സ് കസ്റ്റംസ് വിഭാഗമാണ് പരിശോധനയിൽ വൻ നിരോധിത ശേഖരം പിടിച്ചെടുത്തത്.
ദോഹ തുറമുഖത്തെത്തിയ ചരക്കുകപ്പലിൽ സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് ഇൻസ്പെക്ടർമാർ നടത്തിയ വിശദമായ പരിശോധനയിലാണ് നിരോധിത ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. കപ്പലിന്റെ താഴത്തെ സ്റ്റോറേജ് അറകളിൽ പ്രത്യേകമായി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ.
1,650 കിലോഗ്രാം പുകയില ഉൽപ്പന്നങ്ങൾ (തമ്പാക്ക്/മൂക്ക്പൊടി)
22,005 പാക്കറ്റ് സിഗരറ്റുകൾഎന്നിവയാണ് പിടിച്ചെടുത്തത്.
കസ്റ്റംസ് നികുതി വെട്ടിച്ച് രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് നിരോധിത വസ്തുക്കൾ കടത്താനായിരുന്നു ശ്രമമെന്ന് കസ്റ്റംസ് ജനറൽ അതോറിറ്റി വ്യക്തമാക്കി. കടൽമാർഗ്ഗമുള്ള കള്ളക്കടത്ത് തടയുന്നതിനും പരിശോധന ശക്തമാക്കുന്നതിനും തുടരുന്ന നടപടികളുടെ ഭാഗമായാണ് ഈ വൻ വേട്ട.











