03:40am 11 November 2026
NEWS
മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റ് ആറാം ഔട്ട്ലെറ്റ് മദീന ഖലീഫ സൗത്തിൽ ഉത്ഘാടനം ചെയ്തു
03/07/2026  05:26 PM IST
nila
മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റ് ആറാം ഔട്ട്ലെറ്റ് മദീന ഖലീഫ സൗത്തിൽ ഉത്ഘാടനം ചെയ്തു

ദോഹ: മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ആറാമത്  ഔട്ട്ലെറ്റ് മദീന ഖലീഫ സൗത്തില്‍  ഉത്ഘാടനം ചെയ്തു . വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജിംഗ് ഡയറക്ടര്‍മാരായ അഷറഫ് കണ്ടോത്ത്, ജാഫര്‍ കണ്ടോത്ത് എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. 
 മർസ ഗ്രൂപ്പ് ജനറൽ മാനേജർ ഹാരിസ് കാദർ, ബയിംഗ് മാനേജർ നിസാർ കാപ്പിക്കണ്ടി തുടങ്ങിയവരും ഖത്തറിലെ സാമൂഹ്യ- സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. കേരള ബിസിനസ് ഫോറം പ്രസിഡന്റ് ഷഹീന്‍ ഷാഫി ആദ്യ വില്‍പ്പന ജാഫര്‍ കണ്ടോത്തിന്റെ മകള്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. 

നിരവധി പാര്‍ക്കിംഗ് ഉള്‍പ്പെടുന്ന വിശാലമായ ഹൈപ്പര്‍ മാര്‍ക്കറ്റാണ് മര്‍സ മദീന ഖലീഫ സൗത്തില്‍ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് വന്‍ ഓഫറുകള്‍ ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. 

വസ്ത്രങ്ങള്‍, ഭക്ഷണം, പച്ചക്കറി, കളിപ്പാട്ടങ്ങള്‍ തുടങ്ങി  എല്ലാ തരം  സാധനങ്ങളും ഹൈപ്പർ മാർക്കറ്റിൽ ലഭ്യമാണ്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img