09:43pm 20 October 2026
NEWS
മാർസ ഹൈപ്പർമാർക്കറ്റ് ഏഴാമത് ശാഖയിലേക്ക്; കെട്ടിട കരാർ ഒപ്പുവെക്കൽ ചടങ്ങ് നടന്നു
20/10/2026  05:05 PM IST
nila
മാർസ ഹൈപ്പർമാർക്കറ്റ് ഏഴാമത് ശാഖയിലേക്ക്; കെട്ടിട കരാർ ഒപ്പുവെക്കൽ ചടങ്ങ് നടന്നു

ദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ മാർസ ഹൈപ്പർമാർക്കറ്റിന്റെ ഏഴാമത് ശാഖ ആരംഭിക്കുന്നതിനായി പുതിയ കെട്ടിടത്തിനുള്ള കരാർ ഒപ്പുവെച്ചു. ഖാലിദ് അൽ യാഫി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പുതിയ ശാഖ ആരംഭിക്കാൻ ഒരുങ്ങുന്നത്.

ഒക്ടോബർ 19ന് സിഗ്നേച്ചർ ബൈ മാർസ റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ *ഖാലിദ് അൽ യാഫി ഗ്രൂപ്പ് സ്ഥാപകരായ ഖാലിദ് മുഹമ്മദ് സെയ്ഫ് അൽ യാഫി, സെയ്ഫ് മുഹമ്മദ് സെയ്ഫ് അൽ യാഫി* എന്നിവർ പങ്കെടുത്തു.

മാർസ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജാഫർ കണ്ടോത്ത്, ഡയറക്ടർ ഗഫൂർ കണ്ടോത്ത്, ഗ്രൂപ്പ് ജനറൽ മാനേജർ ഹാരിസ് ഖാദർ, ബയിംഗ് മാനേജർ നിസാർ കാപ്പിക്കണ്ടി* എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഖത്തറിലെ റീട്ടെയിൽ മേഖലയിൽ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് മാർസ ഗ്രൂപ്പ് ഏഴാമത് ശാഖയ്ക്കായി ഒരുങ്ങുന്നത്. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും മികച്ച സേവനവും കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

പുതിയ കരാർ മാർസ ഗ്രൂപ്പിന്റെ വളർച്ചയിലെ മറ്റൊരു സുപ്രധാന നേട്ടമായി മാറി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img