
ദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ മാർസ ഹൈപ്പർമാർക്കറ്റിന്റെ ഏഴാമത് ശാഖ ആരംഭിക്കുന്നതിനായി പുതിയ കെട്ടിടത്തിനുള്ള കരാർ ഒപ്പുവെച്ചു. ഖാലിദ് അൽ യാഫി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പുതിയ ശാഖ ആരംഭിക്കാൻ ഒരുങ്ങുന്നത്.
ഒക്ടോബർ 19ന് സിഗ്നേച്ചർ ബൈ മാർസ റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ *ഖാലിദ് അൽ യാഫി ഗ്രൂപ്പ് സ്ഥാപകരായ ഖാലിദ് മുഹമ്മദ് സെയ്ഫ് അൽ യാഫി, സെയ്ഫ് മുഹമ്മദ് സെയ്ഫ് അൽ യാഫി* എന്നിവർ പങ്കെടുത്തു.
മാർസ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജാഫർ കണ്ടോത്ത്, ഡയറക്ടർ ഗഫൂർ കണ്ടോത്ത്, ഗ്രൂപ്പ് ജനറൽ മാനേജർ ഹാരിസ് ഖാദർ, ബയിംഗ് മാനേജർ നിസാർ കാപ്പിക്കണ്ടി* എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഖത്തറിലെ റീട്ടെയിൽ മേഖലയിൽ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് മാർസ ഗ്രൂപ്പ് ഏഴാമത് ശാഖയ്ക്കായി ഒരുങ്ങുന്നത്. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും മികച്ച സേവനവും കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
പുതിയ കരാർ മാർസ ഗ്രൂപ്പിന്റെ വളർച്ചയിലെ മറ്റൊരു സുപ്രധാന നേട്ടമായി മാറി.










