NEWS
ഖത്തറിൽ സമുദ്ര ഗതാഗതം ഇന്ന് മുതൽ പൂർണ്ണതോതിൽ പുനരാരംഭിക്കുന്നു: 24 മണിക്കൂറും സർവീസ്
02/05/2026 12:33 PM IST
nila

ദോഹ: ഖത്തറിലെ സമുദ്രപാതകളിലൂടെയുള്ള ഗതാഗതം മെയ് 2 ശനിയാഴ്ച പുലർച്ചെ 12 മണി മുതൽ പൂർണ്ണതോതിൽ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. എല്ലാത്തരം കപ്പലുകൾക്കും ബോട്ടുകൾക്കും ഇനി മുതൽ 24 മണിക്കൂറും തടസ്സമില്ലാതെ സഞ്ചരിക്കാവുന്നതാണ്.
സമുദ്രയാത്രകൾ പുനരാരംഭിക്കുന്ന പശ്ചാത്തലത്തിൽ, സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം കപ്പൽ ഉടമകൾക്കും നാവികർക്കും നിർദ്ദേശം നൽകി. യാത്രയ്ക്ക് മുൻപും യാത്രയിലുടനീളവും ആവശ്യമായ എല്ലാ സുരക്ഷാ ഉപകരണങ്ങളും സജ്ജമാണെന്നും അവ പ്രവർത്തനക്ഷമമാണെന്നും ഉറപ്പുവരുത്തണം. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് ഈ നിർദ്ദേശം.
സാധാരണ നിലയിലുള്ള ഗതാഗതം പുനഃസ്ഥാപിച്ചതോടെ ഖത്തറിലെ സമുദ്ര വിനോദ സഞ്ചാര മേഖലയ്ക്കും ചരക്ക് നീക്കത്തിനും ഇത് വലിയ കരുത്താകും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











