NEWS
ഖത്തറിൽ കടൽ ഗതാഗതം പൂർണ്ണതോതിൽ പുനരാരംഭിച്ചു; സുരക്ഷാ നിർദ്ദേശങ്ങളുമായി ഗതാഗത മന്ത്രാലയം
06/07/2026 01:48 PM IST
nila

ദോഹ: രാജ്യത്തെ എല്ലാത്തരം കപ്പലുകൾക്കും മറ്റ് ചെറുതും വലുതുമായ സമുദ്ര വാഹനങ്ങൾക്കും പൂർണ്ണതോതിൽ സർവീസ് നടത്തുന്നതിനുള്ള അനുമതി നൽകിയതായി ഖത്തർ ഗതാഗത മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ പുതിയ സർക്കുലർ പുറത്തിറങ്ങിയതു മുതൽ കടൽ ഗതാഗത പ്രവർത്തനങ്ങൾ പൂർണ്ണ സജ്ജമായി പുനരാരംഭിച്ചിട്ടുണ്ട്.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി നിലവിലുള്ള എല്ലാ നിയമങ്ങളും നിയന്ത്രണങ്ങളും കർശനമായി പാലിക്കാൻ മന്ത്രാലയം ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി.
കടൽ യാത്രകളിൽ ഉടനീളം ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിന് ആവശ്യമായ സുരക്ഷാ-സജ്ജീകരണങ്ങളും ഉപകരണങ്ങളും കപ്പലുകളിലും മറ്റ് സമുദ്ര വാഹനങ്ങളിലും ലഭ്യമാണെന്ന് ഉറപ്പുവരുത്തണമെന്നും ഗതാഗത മന്ത്രാലയം ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











