
വയനാട്ടിൽ നേരത്തെ ഇറങ്ങിയ ഭീഷണി കത്തിൽ നിന്നും കയ്യക്ഷരം വ്യത്യാസമുണ്ടെന്ന് പൊലീസ് അറിയിച്ചു
കോഴിക്കോട് നടക്കുന്ന നവകേരള സദസിന് നേരെ മാവോയിസ്റ്റ് ഭീഷണി. മാവോയിസ്റ്റ് റെഡ് ഫ്‌ളാഗിന്റെ പേരിലാണ് കോഴിക്കോട് കളക്ടറേറ്റിലേക്ക് ഭീഷണി കത്ത് ലഭിച്ചത്. സർക്കാരിനെ ഒരു പാഠം പഠിപ്പിക്കുമെന്ന് കത്തിൽ പറയുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വയനാട്ടിൽ നേരത്തെ ഇറങ്ങിയ ഭീഷണി കത്തിൽ നിന്നും കയ്യക്ഷരം വ്യത്യാസമുണ്ടെന്ന് പൊലീസ് അറിയിച്ചു.
അതെസമയം, സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് ഇന്ന് മുതൽ 3 ദിവസം കോഴിക്കോട് ജില്ലയിലാണ് പര്യടനം നടത്തുന്നത്. 13 നിയമസഭാ മണ്ഡങ്ങളിൽ സദസ് സംഘടിപ്പിക്കുന്നത്. വടകര നാരായണ നഗരം ഗ്രൗണ്ടിൽ രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ പ്രഭാതയോഗം നടക്കും. വടകര, നാദാപുരം, പേരാമ്പ്ര, കുറ്റ്യാടി എന്നി മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രി സംവധിക്കും.
Photo Courtesy - google
















