08:10pm 22 April 2026
NEWS
മുണ്ടത്തിക്കോട് ദുരന്തബാധിതര്‍ക്ക് സാമ്പത്തിക സഹായവുമായി മണപ്പുറം ഫിനാന്‍സ്
22/04/2026  04:38 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
മുണ്ടത്തിക്കോട് ദുരന്തബാധിതര്‍ക്ക് സാമ്പത്തിക സഹായവുമായി മണപ്പുറം ഫിനാന്‍സ്

 

തൃശൂര്‍:  മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് മണപ്പുറം ഫിനാന്‍സ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും 50,000 വീതവും, പരിക്കേറ്റവര്‍ക്ക് 25,000 വീതവും അടിയന്തിര സാമ്പത്തിക സഹായമായി നല്‍കുമെന്ന് മണപ്പുറം ഫിനാന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി. പി. നന്ദകുമാര്‍ അറിയിച്ചു. ഈ സഹായം ദുരിതത്തിലായിരിക്കുന്ന കുടുംബങ്ങള്‍ക്ക് ഒരു ചെറിയ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ മണപ്പുറം ഫിനാന്‍സ് പ്രതിജ്ഞാബദ്ധമാണ്. ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളെ അഗാധമായ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img