
ചെങ്ങന്നൂർ: നികുഞ്ജം ക്രിയേഷൻസിൻ്റെ ബാനറിൽ നിരഞ്ജന. എസ്, നിരുപമ. എസ്. തമ്പി എന്നിവർ ചേർന്ന് നിർമ്മിച്ച് അഡ്വ. മധു വിശ്വനാഥ് കഥ എഴുതി അഡ്വ. കെ സന്തോഷ്കുമാരൻ തമ്പി തിരക്കഥയും സംഭാഷണവും ചിത്രസംയോജനവും സംവിധാനവും നിർവ്വഹിച്ച് സന്തോഷ് കുമാരൻ തമ്പി, മധു വിശ്വനാഥ്, അഡ്വ. കെ.ജി. സുരേഷ് കുമാർ, അഡ്വ. ജയൻ വാഴൂരേത്ത്, അഡ്വ. ബി.ലത, അഡ്വ. കെ ശ്രീകുമാർ, അഡ്വ. ഡി. സനൽകുമാർ, അഡ്വ. ശ്രീറാം പള്ളിപ്പാടൻ, കെ ജി ആർ പിള്ള, ഉജ്ജയ്‌ദ് , സജിത്ത് പുതിയവിള, ശ്രീലേഖ, സന്ധ്യഷാജി, സുജിത്ത് ഉത്തമൻ, ആര്യ, രാഹുൽ, എൻ. മനോഹരൻ നായർ, സുന്ദരേശൻ, രാമചന്ദ്രൻ നായർ, രാജേഷ് ആനാരി, പ്രണയ് കൃഷ്ണ, അനന്തകൃഷ്ണൻ, അരുൺ. പി, കാർത്തികേയൻ എന്നിവർ വിവിധ കഥാപാത്രങ്ങൾക്ക് ജീവനേകിയതുമായ ഇര എന്ന ഷോർട്ട് ഫിലിമിന് 2026 ലെ മാമുക്കോയ മെമ്മോറിയൽ ഫൗണ്ടേഷൻ അവാർഡിന് അർഹമായി .
കോഴിക്കോട് ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് മലയാള സിനിമാ താരം ടി.ജി. രവിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.











