04:56am 09 November 2026
NEWS
ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം
12/08/2026  07:16 PM IST
nila
ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്∙ ഓഫീസിലേക്ക് പോകുന്നതിനിടെ ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം. കോഴിക്കോട് ബാലുശ്ശേരി സ്വദേശിനി മേഥ പ്രത്യുരാജ് (30) ആണ് മരിച്ചത്. ബെംഗളൂരുവിലെ പ്രൊവിഡന്റ് ഫണ്ട് ഓഫീസിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു മേഥ.

ബുധനാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. മേഥയുടെ ഭർത്താവ് എസ്.എൽ. ആകർഷും ബെംഗളൂരുവിൽ ജോലി ചെയ്യുകയാണ്. ദക്ഷ് ആകർഷാണ് മകൻ.

ബാലുശ്ശേരിയിലെ സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തകനും തരിയോട് സെന്റ് മേരീസ് സ്കൂളിലെ റിട്ട. അധ്യാപകനുമായ പ്രത്യുരാജ് മൊടക്കല്ലൂരിന്റെയും തരിയോട് ഗ്രീൻ മൗണ്ട് പബ്ലിക് സ്കൂളിലെ മുൻ അധ്യാപിക ഉഷയുടെയും മകളാണ് മേഥ.

സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ബാലുശ്ശേരി അറപ്പീടിക ഖാദി റോഡിലെ കൊട്ടക്കാട്ട് വീട്ടുവളപ്പിൽ നടക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img