ഡോളര്‍-അധിഷ്ഠിത ഗിഫ്റ്റ്‌റ് സിറ്റി ലിസ്റ്റിംഗിലൂടെ വിദേശ നിക്ഷേപകരെയും ലക്ഷ്യമിടുന്നു.

കൊച്ചി: ഇന്ത്യയുടെ ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്ററായ ഗിഫ്റ്റ് സിറ്റിയില്‍ നിന്നുള്ള (ഐഎഫ്എസ് സി) ആദ്യ ഐപിഒ മാര്‍ച്ച് ആദ്യവാരം തുടങ്ങുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. ആഗോള തലത്തില്‍ എക്‌സിക്യൂട്ടീവ് വിദ്യാഭ്യാസ രംഗത്തു പ്രവര്‍ത്തിക്കുന്ന എക്‌സ്ഇഡിയില്‍ നിന്നാണ് 12 ദശലക്ഷം ഡോളര്‍ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് ഐപിഒ എത്തുന്നത്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് അനുമതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് കമ്പനി രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ ആര്‍എച്ച്പി സമര്‍പ്പിച്ചു കഴിഞ്ഞു.
ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റേഴ്‌സ് അതോറിറ്റി (ഐഎഫ്എസ് സിഎയുടെ കീഴില്‍ വിദേശ ഇന്ത്യക്കാര്‍, വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍, സ്ഥാപന നിക്ഷേപകര്‍, അനുമതിയുള്ള മറ്റ് വിദേശ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് നിക്ഷേപിക്കാം. ഓഹരികള്‍ എന്‍എസ്ഇ ഇന്റര്‍നാഷനല്‍ എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ ഐഎക്‌സ്)ഷ ഇന്ത്യയുടെ ഐഎഫ്എസ് സികള്‍ എന്നിവിടങ്ങളില്‍ ലിസ്റ്റു ചെയ്യും. ഡോളര്‍ അധിഷ്ഠിതമായാണ് തുടര്‍ന്നുള്ള ട്രേഡിംഗ് നടക്കുക. ഇഷ്യുവിന്റെ ആങ്കര്‍ നിക്ഷേപകരുടെ ഭാഗം ഫെബ്രുവരി അവസാനത്തോടെ ക്ലോസ് ചെയ്യും.
ആഗോളതലത്തിലുള്ള വികസനം, സര്‍വകലാശാലകളുമായുള്ള പങ്കാളിത്ത വിപുലീകരണം, പ്രധാന വിപണികളിലെ പ്രവര്‍ത്തന വികസനം എന്നിവയുടെ ഫണ്ടിംഗിനാണ് ഐപിഒയെന്ന് കൊച്ചി സ്വദേശിയായ സ്ഥാപകന്‍ ജോണ്‍ കല്ലേലില്‍ പറഞ്ഞു. അതിര്‍ത്തികള്‍ കടന്നുള്ള വിദ്യാഭ്യാസ ബിസിനസ്സിന്റെ സാധ്യതകളറിയുന്ന ആഗോള നിക്ഷേപകരിലേയ്‌ക്കെത്താന് ഗിഫ്റ്റ് സിറ്റി വഴി തുറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഐഎഫ്എസ് സിഎയ്ക്കു കീഴിലാണ് ഐപിഒ എന്നതിനാല്‍ നിക്ഷേപകര്‍ക്ക് കമ്പനിയെ ആഗോളതലത്തില്‍ വിലയിരുത്താനാകുമെന്ന് എക്‌സ്ഇഡി സിഎഫ്ഒ പീയുഷ് അഗര്‍വാള്‍ പറഞ്ഞു. ഗിഫ്റ്റ് സിറ്റി ഐഎഫ്എസ് സിയില്‍ ആസ്ഥാനമായുള്ള എന്‍എസ്ഇ ഐഎക്‌സ് വിദേശങ്ങളില്‍ നി്ന്നുള്ള നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഇന്ത്യയിലും വിദേശത്തുമുള്ള കോര്‍പ്പറേഷനുകളെ പ്രാപ്തമാക്കുമെന്ന് എന്‍എസ്ഇ ഐഎക്‌സ് സിഇഒ വി ബാലസുബ്രഹ്‌മണ്യം പറഞ്ഞു. ഇന്ത്യയുടെ ഐഎഫ്എസ് സി മേഖലയുടെ പരിണാമത്തിലെ പ്രധാന നാഴികക്കല്ലാണ് ഈ ആദ്യ ഇക്വിറ്റി ഐപിഒ എന്ന് ബിഎസ്ഇ കമ്പനിയായ ഇന്ത്യ ഐഎന്‍എക്‌സ് എംഡിയും സിഇഒയുമായ വിജയ് കൃഷ്ണമൂര്‍ത്തി പറഞ്ഞു.








