07:10pm 17 September 2026
NEWS
ഷാർജയിൽ മലയാളി ദന്തഡോക്ടർ കുഴഞ്ഞുവീണു മരിച്ചു
16/09/2026  12:44 PM IST
nila
ഷാർജയിൽ മലയാളി ദന്തഡോക്ടർ കുഴഞ്ഞുവീണു മരിച്ചു

 

ഷാർജ: മലയാളി യുവഡോക്ടർ ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ സ്വദേശിനിയും 32കാരിയുമായ ഡോ. അഫീന റഹീമാണ് മരിച്ചത്. അൽ ഖാസിമിയയിലെ താമസസ്ഥലത്ത് തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. അടുക്കളയിൽ കുഴഞ്ഞുവീണ് കിടക്കുന്ന നിലയിലാണ് അഫീനയെ വീട്ടുകാർ കണ്ടെത്തിയത്. ഉടൻ തന്നെ ഭർതൃസഹോദരി റംഷീന സിപിആർ നൽകുകയും ആംബുലൻസ് വിളിച്ചുവരുത്തുകയും ചെയ്തു. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അധ്യാപകനായ ഭർത്താവ് യാസർ സ്കൂളിൽ പോയ സമയത്തായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്ന റംഷീന, അഫീനയുടെ ചെറിയ കുട്ടിയുടെ കരച്ചിൽ കേട്ട് ഉണർന്നെത്തിയപ്പോഴാണ് അടുക്കളയിൽ വീണുകിടക്കുന്ന നിലയിൽ അഫീനയെ കണ്ടത്. രണ്ട് ചെറിയ കുട്ടികളുടെ അമ്മയായ അഫീന, മക്കളെ പരിചരിക്കുന്നതിനായി ജോലിയിൽനിന്ന് താൽക്കാലികമായി വിട്ടുനിൽക്കുകയായിരുന്നു. അഫീനയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ഭർത്താവ് യാസർ പറഞ്ഞു. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. നിയമനടപടികളും മരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നടപടികളും പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img