
ചെങ്ങന്നൂർ: ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഭരണഭാഷ മലയാളഭാഷ വാരാഘോഷം ജില്ലാ പഞ്ചായത്തംഗം ജി കൃഷ്‌ണകുമാർ ഉദ്ഘാടനം ചെയ്തു
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി വിവേക് അധ്യക്ഷത വഹിച്ചു.
ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി ആർ വിജയകുമാർ മലയാളഭാഷാ സന്ദേശം നൽകി. മലയാളഭാഷയുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തി. തദ്ദേശീയരായ കവികളെയും, ജീവനക്കാരെയും, ജനപ്രതിനിധികളെയും ഉൾപ്പെടുത്തി കവിയരങ്ങ് നടത്തി.
പുരുഷോത്തമൻ നമ്പൂതിരി മലയാള ഭാഷാ പ്രഭാഷണം നടത്തി.
സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ സുധാമണി ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡൻ്റ് ജി വിവേക് അധ്യക്ഷത വഹിച്ചു.
ഫോക് ലോർ അക്കാദമി മുൻ ചെയർമാൻ ഒ എസ് ഉണ്ണികൃഷ്‌ണൻ മുഖ്യപ്രഭാഷണം നടത്തി. സ്ഥിരം സമിതി അധ്യക്ഷരായ എം ജി ശ്രീകുമാർ, തുളസി സുദർശൻ, ടി അനു,
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുജാ രാജീവ്, ബാലചന്ദ്രൻ നായർ, കെ ബി യശോധരൻ, സി ആർ രതീഷ് കുമാർ, ഡി വിനോദ് കുമാർ, രശ്‌മികുമാരി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇ ദിൽഷാദ് എന്നിവർ സംസാരിച്ചു.










