NEWS
മലപ്പുറം സ്വദേശി സിദ്ധീഖ് പി കെ ഖത്തറിൽ നിര്യാതനായി
02/09/2026 07:47 AM IST
nila

ദോഹ : മലപ്പുറം കിഴുപറമ്പ് കുനിയിൽ സ്വദേശി ചീരാത്ത് പി.കെ. സിദ്ധീഖ് (69))ഖത്തറിൽ നിര്യാതനായി. ഹോട്ടൽ, ട്രാൻസ്പോർട്ട് സംരംഭങ്ങളുമായി 40 വർഷത്തിലധികമായി ഖത്തറിൽ പ്രവാസിയായിരുന്നു.സാമൂഹിക- സാംസ്കാരിക മേഖലാകളിലെ സാന്നിധ്യമായിരുന്ന ഇദ്ദേഹം ഖത്തറിലെ കിഴുപറമ്പ പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ
കെപ്‌വ ഖത്തറിന്റെ സ്ഥാപക പ്രസിഡന്റ് , കുനിയിൽ പ്രവാസി കൂട്ടായ്മയായ (കിയ ഖത്തർ ) രക്ഷധികാരിയായും പ്രവർത്തിച്ചു. ഖത്തറിലെ നിയമ നടപടികൾക്കു ശേഷം മയ്യിത്ത് നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു
ഭാര്യ സുഹ്റ നെടിയിരുപ്പ്.
പിതാവ്: പരേതനായ പി.കെ ചീരാത്ത് ഉമ്മർ, മാതാവ് പരേതയായ ഉമ്മാച്ചക്കുട്ടി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











