05:21pm 09 November 2026
NEWS
രാസലഹരിയുമായി മലപ്പുറം സ്വദേശി അറസ്റ്റില്‍
27/05/2025  10:45 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
രാസലഹരിയുമായി മലപ്പുറം സ്വദേശി അറസ്റ്റില്‍

കൊച്ചി: രാസലഹരിയമായി മലപ്പുറം സ്വദേശിയെ കളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇടപ്പള്ളി ടോള്‍ ജംഗ്ഷനു സമീപത്തു നിന്നാണ് വില്‍പനയ്ക്കും ഉപയോഗത്തിനുമായി കയ്യില്‍ കരുതിയ 1.07 ഗ്രാം എം ഡി എം എയും 10.20 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്. 

മലപ്പുറം വേങ്ങര കൂട്ടീരി മുഹമ്മദ് അബ്ദുല്‍ ബാസിത് (30) ആണ് പിടിയിലായത്. കളമശ്ശേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ ലത്തീഫ് എം ബിയുടെ നേതൃത്വത്തില്‍ എസ് ഐ സനീഷ്, ഷമീര്‍, സിവില്‍ പൊലീസ് ഓഫിസര്‍ പീറ്റര്‍ നൈജു, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ വിജേഷ് എന്നിവരാണ് പിടികൂടിയത്. ഇയാളില്‍ നിന്നും ഡിജിറ്റല്‍ ത്രാസ്, സിപ് ലോക്ക് കവര്‍, മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങള്‍ എന്നിവ പൊലീസ് കണ്ടെടുത്തു. 

സ്‌കൂള്‍, കോളജുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുന്നത് തടയുന്നതിന്റെ ഭാഗമായുള്ള പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img