01:26am 23 May 2026
NEWS
മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് മലങ്കരസഭാ നേതൃത്വം
22/05/2026  08:21 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് മലങ്കരസഭാ നേതൃത്വം
HIGHLIGHTS

മലങ്കരസഭയുടെ എപ്പിസ്ക്കോപ്പല്‍  സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, സഭാ മാധ്യമ വിഭാഗം തലവന്‍ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രി ശ്രീ വി.ഡി.സതീശനെ പൊന്നാട അണിയിക്കുന്നു. ഫാ.ഗീവര്‍ഗീസ് ജോണ്‍സണ്‍, അഡ്വ.ബിജു ഉമ്മന്‍, ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍, റോണി വര്‍ഗീസ് ഏബ്രഹാം എന്നിവര്‍ സമീപം.

മുഖ്യമന്ത്രി വി.ഡി.സതീശനെ സന്ദര്‍ശിച്ച് മലങ്കര ഓര്‍ത്തഡോക്സ് സഭാ നേതൃത്വം. സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, സഭാ മാധ്യമ വിഭാഗം തലവന്‍ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍, അല്‍മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, പരിശുദ്ധ കാതോലിക്കാ ബാവായുടെ അസി. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫാ.ഗീവര്‍ഗീസ് ജോണ്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം നിയമസഭയിലെത്തി ആശംസകള്‍ നേര്‍ന്നു. നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായും സഭാനേതൃത്വം കൂടിക്കാഴ്ച്ച നടത്തി. എല്ലാ വിഭാ?ഗം ജനങ്ങളെയും ചേര്‍ത്ത് പിടിച്ച് കേരളത്തെ വികസന വഴിയില്‍ നയിക്കുവാന്‍ പുതിയ സര്‍ക്കാരിന് കഴിയട്ടെ എന്ന് സഭാനേതൃത്വം ആശംസിച്ചു. അധികാരമേറ്റ ശേഷം സര്‍ക്കാര്‍ പ്രഖ്യാപിച്ച നയങ്ങള്‍ പ്രതീക്ഷനല്‍കുന്നതാണ്. വയോജന വകുപ്പ് ഉള്‍പ്പെടെയുള്ളവ കുടിയേറ്റം വര്‍ധിച്ചുവരുന്ന കാലഘട്ടത്തില്‍ പ്രസക്തമാണെന്നും സഭാനേതൃത്വം പ്രതികരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img