
എഴുത്തുകാരനും കോളമിസ്റ്റുമായ മഹമൂദ് മാട്ടൂലിന്റെ പുതിയ നോവൽ ‘വിലയേറിയ വിഗ്രഹങ്ങൾ പ്രമുഖ സാഹിത്യകാരൻ കെ.വി. മോഹൻകുമാർ പ്രകാശനം ചെയ്തു. ജോൺ മുണ്ടക്കയം (മലയാള മനോരമ) ആദ്യ കോപ്പി ഏറ്റുവാങ്ങി.
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ ത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സ്റ്റേറ്റ് ലൈബ്രറി കൌൺസിൽ വൈസ് ചെയർമാൻ വള്ളിക്കാവ് മോഹൻ ദാസ് അധ്യക്ഷനായി .
സംസ്ഥാന മുൻ ചീഫ് സെക്രട്ടറിയും , പ്രമുഖ എഴുത്തുകാരനുമായ കെ. ജയകുമാർ ഐ.എ.എസ്, , മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ എ ആർ ആനന്ദ്, ഫിർദൗസ് കായൽ പുറം ( ചന്ദ്രിക) സജീദ് ഖാൻ പനവേലിൽ , ഡോ . ജോർജ്ജ് മറാങ്കോലി , അമ്മാർ കീഴ്പ്പറമ്പ് , ഡോ ഗ്ലോറി മാത്യു . എന്നിവർ സംസാരിച്ചു.
ലിപി പബ്ലിക്കേഷൻ മാനേജിങ് ഡയറക്ടർ എം.വി. അക്ബർ സ്വാഗതവും, എ ഴുത്തുകാരൻ മഹമൂദ് മാട്ടൂൽ നന്ദിയും പറഞ്ഞു .
കോഴിക്കോട് ലിപി പബ്ലിക്കേഷൻസ് പുസ്തക പ്രസാധകർ . പ്രവാസിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനുമായ കണ്ണൂർ സ്വദേശി മഹമൂദ് മാട്ടൂൽ വിവിധ വിഭാഗങ്ങളിലായി ഇരുപതിലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.











