06:36pm 12 November 2026
NEWS
മഹമൂദ് മാട്ടൂലിന്റെ പുതിയ നോവൽ വിലയേറിയ വിഗ്രഹങ്ങൾ’ പ്രകാശനം ചെയ്തു
22/01/2026  04:28 PM IST
nila
മഹമൂദ് മാട്ടൂലിന്റെ പുതിയ നോവൽ വിലയേറിയ വിഗ്രഹങ്ങൾ’ പ്രകാശനം ചെയ്തു

 

എഴുത്തുകാരനും കോളമിസ്റ്റുമായ മഹമൂദ് മാട്ടൂലിന്റെ  പുതിയ നോവൽ ‘വിലയേറിയ വിഗ്രഹങ്ങൾ   പ്രമുഖ സാഹിത്യകാരൻ  കെ.വി. മോഹൻകുമാർ   പ്രകാശനം ചെയ്തു.      ജോൺ  മുണ്ടക്കയം (മലയാള മനോരമ)   ആദ്യ കോപ്പി ഏറ്റുവാങ്ങി.
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ ത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ  സ്റ്റേറ്റ്  ലൈബ്രറി കൌൺസിൽ  വൈസ് ചെയർമാൻ വള്ളിക്കാവ് മോഹൻ ദാസ്  അധ്യക്ഷനായി .
സംസ്ഥാന മുൻ  ചീഫ് സെക്രട്ടറിയും , പ്രമുഖ എഴുത്തുകാരനുമായ  കെ. ജയകുമാർ ഐ.എ.എസ്,     , മാധ്യമ പ്രവർത്തകനും  എഴുത്തുകാരനുമായ  എ ആർ ആനന്ദ്,  ഫിർദൗസ് കായൽ പുറം ( ചന്ദ്രിക)  സജീദ് ഖാൻ  പനവേലിൽ ,  ഡോ . ജോർജ്ജ് മറാങ്കോലി ,  അമ്മാർ കീഴ്പ്പറമ്പ്   ,  ഡോ  ഗ്ലോറി  മാത്യു   . എന്നിവർ  സംസാരിച്ചു. 
ലിപി പബ്ലിക്കേഷൻ മാനേജിങ് ഡയറക്ടർ എം.വി. അക്ബർ സ്വാഗതവും,  എ ഴുത്തുകാരൻ മഹമൂദ് മാട്ടൂൽ നന്ദിയും പറഞ്ഞു .  

കോഴിക്കോട്   ലിപി പബ്ലിക്കേഷൻസ്   പുസ്തക പ്രസാധകർ .   പ്രവാസിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനുമായ  കണ്ണൂർ സ്വദേശി മഹമൂദ് മാട്ടൂൽ   വിവിധ വിഭാഗങ്ങളിലായി ഇരുപതിലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img