05:57pm 22 August 2026
NEWS
മൂന്ന് വർഷത്തിന് ശേഷം തമിഴിലേക്ക് തിരിച്ചെത്തുന്ന മഹിമ നമ്പ്യാർ...
22/08/2026  04:31 PM IST
nila
മൂന്ന് വർഷത്തിന് ശേഷം തമിഴിലേക്ക് തിരിച്ചെത്തുന്ന മഹിമ നമ്പ്യാർ...

തമിഴ് സിനിമയിൽ 'ചാട്ടൈ' എന്ന ചിത്രത്തിലൂടെ  അരങ്ങേറ്റം കുറിച്ച മലയാളി നടിയാണ് മഹിമ നമ്പ്യാർ. അതിനു ശേഷം 'മൊസക്കുട്ടി', 'കുട്രം-23', 'കൊടിവീരൻ', 'മഹാമുനി', 'രത്തം' തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 3 വർഷം മുൻപ് റിലീസായ 'രത്തം' എന്ന ചിത്രത്തിന് ശേഷം ഇപ്പോൾ  മഹിമ നമ്പ്യാർ  അഭിനയിച്ചിരുന്ന തമിഴ് സിനിമയാണ് 'മണ്ടാടി'. ഇതിൽ സൂരിയാണ് നായകനായി അഭിനയിക്കുന്നത്.   ഈ ചിത്രം അടുത്ത് തന്നെ റിലീസാകാനിരിക്കുകയാണ്.  മതിമാരൻ പുഗഴേന്തി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം തീരദേശവാസികളുടെ ജീവിതം, പാരമ്പര്യം, വികാരങ്ങൾ, മനോവീര്യം എന്നിവയെ കേന്ദ്രീകരിച്ചുള്ള ഒരു സ്പോർട്സ് ആക്ഷൻ ഡ്രാമയായിട്ടാണ്  ഒരുങ്ങിയിരിക്കുന്നത് എന്നും,  ഇതിൽ മഹിമ നമ്പ്യാർ കഥയിൽ വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത് എന്നും പറയപ്പെടുന്നുണ്ട്!

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img