
കൊച്ചി - അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ബി ജെ പി സിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആശാവർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്
മഹിളാ ഐക്യദാർഢ്യ സഭ സംഘടിപ്പിച്ചു രാജേന്ദ്ര മൈതാനത്തിന്റെ സമീപത്തുള്ള ഗാന്ധി പ്രതിമക്ക് മുന്നിൽ നടക്കുന്ന പരിപാടി ബിജെപി സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ് ഉദ്ഘാടനം ചെയ്തു.ആശാ വർക്കർമാരുടെ ന്യായമായ സമരം രമ്യമായി പരിഹരിക്കുവാൻ ശ്രമിക്കുന്നതിനു പകരം അവഹേളിക്കുവൻ ഇടതുപക്ഷ സർക്കാർ ശ്രമിക്കുന്നത് തികച്ചു തൊഴിലാളി വിരുദ്ധ സമീപനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തൊഴിലാളികളുടെ സംരക്ഷണം, ജോലി സ്ഥിരത, മാന്യമായ വേതനം എന്നൊക്കെ ഉറക്കത്തിൽ പോലും വിളിച്ചു പറയുന്ന സി പി എം - സി ഐ ടി യു നേതാക്കൾ ആശാ വർക്കർമാരുടെ സമരത്തോട് കാണിക്കുന്ന അവഹേളനം പ്രതിഷേധാർഹമാണ്.സ്ത്രീ ശാക്തീകരണം, നവോത്ഥാനം എന്നതൊക്കെ കമ്മ്യൂണിസ്റ്റ്കാർക്ക് വാചകമടിക്ക് മാത്രമുള്ളതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അധ്യക്ഷത വഹിച്ച യോഗത്തിൽ ഇൻഡസ്ടിയൽ സെൽ സംസ്ഥാന കൺവീനർ അനൂപ് അയ്യപ്പൻ, ബിജെപി മുൻ ജില്ലാ ജന. സെക്രട്ടറി എസ്. സജി, മഹിളാ മോർച്ച നേതാക്കളായ റാണി ഷൈൻ, സുധ വിമോദ്,മിനി തുടങ്ങിയവർ പ്രസംഗിച്ചു. ലതിക ഭഗത്, കെ.ടി. ബൈജു.കെ.വിശ്വനാഥൻ, എൻ. വി. സുദീപ്, ശശികുമാര മേനോൻ, ശ്രീകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.











