
ചെങ്ങന്നൂർ: തിട്ടമേൽ സംസ്കൃതി ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ചുമതലയിൽ തിട്ടമേൽ ഭഗവതി ക്ഷേത്രത്തിൽ മഹാ ചണ്ഡികാ ഹോമം 16 വെള്ളിയാഴ്ച രാവിലെ 6 മണി മുതൽ നടത്തും. തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം പുഷ്പാഞ്ജലി സ്വാമിയാർ നടുവിൽ മഠം സ്വാമിയാർ പൂജനീയ അച്യുത ഭാരതി കൊല്ലൂർ മൂകാംബിക ക്ഷേത്രം പ്രധാന അർച്ചക ബ്രഹ്മശ്രീ കെ എൻ നരസിംഹ അഡിക എന്നിവരുടെ സാന്നിധ്യത്തിൽ ഡോ. ശ്യാം ബട്ടിന്റെ കർമ്മികത്വത്തിൽ രാവിലെ 6 മുതൽ ആരംഭിക്കുന്ന ചണ്ഡികാ ഹോമം ഉച്ചക്ക് 12 മണിക്ക് അവസാനിക്കും. ദീപാരാധന സമയത്ത് പരാശക്തി ദക്ഷിണ സ്കൂൾ ഓഫ് ഡാൻസിന്റെ വിവിധ ദേവീ ഭാവങ്ങളായ ചാമുണ്ഡി, രുദ്ര രൂപിണി, കാളി, ഹൈമവതി, ഭദ്രകാളി നടനം തുടർന്ന് സ്വാമിജിയുടെയും, മുഖ്യ അർച്ചക്കയുടെയും അനുഗ്രഹ പ്രഭാഷണവും,
സരിത എസ് അയ്യരുടെ പ്രഭാഷണം- വിഷയം: ദേവീ മാഹാത്മ്യം", ശോണാദ്രി മാത്യ സമിതിയുടെ നേതൃത്വത്തിൽ ലളിത സഹസ്രനാമ ജപം എന്നിവ ഉണ്ടായിരിക്കും. തുടർന്ന് അന്നദാനം.
പത്ര സമ്മേളനത്തിൽ ഭാരവാഹികളായ
ഡോ എം യോഗേഷ് (ട്രസ്റ്റ് പ്രസിഡന്റ്),
കെ ജി കർത്താ (ചെയർമാൻ),
എസ് വി പ്രസാദ് (ജനറൽ കൺവീനർ),
കെ ഹരികുമാർ (ട്രസ്റ്റ് ട്രഷറാർ ) എന്നിവർ പങ്കെടുത്തു.











