09:24pm 23 August 2026
NEWS
ഗ്രാൻഡ് മാളിൽ മാജിക് & ബബിൾ ഷോ; ഉപഭോക്താക്കൾക്ക് ആവേശകരമായ വിനോദവിരുന്ന്
23/08/2026  08:51 PM IST
nila
ഗ്രാൻഡ് മാളിൽ മാജിക് & ബബിൾ ഷോ; ഉപഭോക്താക്കൾക്ക് ആവേശകരമായ വിനോദവിരുന്ന്
ഗ്രാൻഡ് മാൾ ഉപഭോക്താക്കൾക്കായി ഒരുക്കിയ മാജിക് & ബബിൾ ഷോ ശ്രദ്ധേയമായി. ഗ്രാൻഡ് മാള് മെക്കയിൻസിലും ഗ്രാൻഡ് എക്സ്പ്രസ്സ് എസ്ഡാൻ സ്റ്റോറിലുമായി നടന്ന പരിപാടിയിൽ നിരവധി ഉപഭോക്താക്കളും കുടുംബങ്ങളും  പങ്കെടുത്തു.

വിസ്മയിപ്പിക്കുന്ന മാജിക് ട്രിക്കുകളും വിവിധ ആകൃതികളിലും വലുപ്പങ്ങളിലുമുള്ള വർണ്ണാഭമായ ബബിൾസ് ഉപയോഗിച്ചുള്ള ബബിൾ ഷോ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കൗതുകവും സന്തോഷവും പകർന്നു. ബബിൾസും മാജിക് ട്രിക്കുകളും ചേർന്ന വിനോദപരിപാടി ഉപഭോക്താക്കൾക്ക് ഏറെ ആസ്വാദ്യകരമായ അനുഭവമായി മാറി.

ഉപഭോക്താക്കൾക്കായി ഇനിയും നിരവധി വ്യത്യസ്തങ്ങളായ   പരിപാടികൾ  ഒരുക്കുമെന്ന് ഗ്രാൻഡ് അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img