04:34pm 07 September 2026
NEWS
മധുബനി ആർ നാഥിന്റെ 'ഇൻലാൻഡ് സ്പേസസ്' ചിത്രപ്രദർശനം
26/05/2026  07:38 PM IST
nila
മധുബനി ആർ നാഥിന്റെ ഇൻലാൻഡ് സ്പേസസ് ചിത്രപ്രദർശനം


​ചെങ്ങന്നൂർ: കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ (എ) ചെങ്ങന്നൂർ സ്വദേശിയും ഹയർ സെക്കൻഡറി വിദ്യാർഥിയുമായ യുവ ചിത്രകാരി മധുബനി ആർ. നാഥിന്റെ 'ഇൻലാൻഡ് സ്പേസസ്' എന്ന പേരിൽ സോളോ പെയിന്റിംഗ് എക്സിബിഷൻ നടക്കും. 
 ബുധനാഴ്ച
 വൈകിട്ട് മൂന്നിന് പ്രശസ്ത ശില്പിയും തൃശൂർ ഗവ ഫൈൻ ആർട്സ് കോളേജ് വകുപ്പു മേധാവിയുമായിരുന്ന എ. പി. സുനിൽ പ്രദർശനം ഉദ്ഘാടനം ചെയ്യും. പ്രശസ്‌ത ചിത്രകാരൻമാരായ ആന്റണി കാറൽ, ഷിജോ ജേക്കബ്, കെ. ടി. മത്തായി, അജി അടൂർ തുടങ്ങിയ പ്രമുഖർ സന്നിഹിതരാകും.
​മനസിന്റെയും പ്രകൃതിയുടെയും അന്തർലീനമായ ഇടങ്ങളെയും ഭാവങ്ങളെയും കാൻവാസിലേക്ക് പകർത്തുന്ന വേറിട്ട രചനകളാണ് 'ഇൻലാൻഡ് സ്പേസസ്' എന്ന ഈ പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്.പതിനെട്ടോളം ചിത്രങ്ങൾ അക്രിലിക്കിലും, മിക്സഡ് മീഡിയയിലും ആണ് പൂർത്തീകരിച്ചിരിക്കുന്നത്. നിറങ്ങളുടെ വിന്യാസക്രമം, കോപോസിഷൻ, അമൂർത്ത സ്വഭാവം, ഭാവതീവ്രത എന്നിവ കൊണ്ട് ചിത്രങ്ങൾ വേറിട്ടുനിൽക്കുന്നു.
​ഇന്ന് മുതൽ  മുപ്പത് വരെയാണ് പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്. കല ആസ്വദിക്കുന്നവർക്കും പൊതുജനങ്ങൾക്കുമായി രാവിലെ 10 മുതൽ പലാ ദിവസവും ഗ്യാലറിയിൽ സൗജന്യപ്രവേശനം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.