02:06pm 14 November 2026
NEWS
ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യലഭ്യത ഉറപ്പാക്കാൻ ലുലു ഗ്രൂപ്പ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുസഫലി കൂടിക്കാഴ്ച നടത്തി
27/03/2026  12:35 PM IST
nila
ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യലഭ്യത ഉറപ്പാക്കാൻ ലുലു ഗ്രൂപ്പ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുസഫലി കൂടിക്കാഴ്ച നടത്തി

 


​ന്യൂഡൽഹി/ദോഹ :ആഗോളതലത്തിൽ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലും ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണം തടസ്സമില്ലാതെ തുടരുന്നതിനെക്കുറിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യുസഫലി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കണ്ട് വിശദീകരിച്ചു. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച.
​ഇന്ത്യൻ പ്രവാസികൾ ധാരാളമുള്ള ഗൾഫ് മേഖലയിൽ ഇന്ത്യൻ ഭക്ഷ്യോൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനും ലുലു ഗ്രൂപ്പ് നടത്തുന്ന ഇടപെടലുകൾ അദ്ദേഹം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. നിലവിലെ പ്രതിസന്ധികൾക്കിടയിലും വിതരണ ശൃംഖല (Supply Chain) ശക്തമായി നിലനിർത്തുന്നതിനാണ് മുൻഗണനയെന്ന് അദ്ദേഹം പറഞ്ഞു.ഗൾഫ് മേഖലയിലെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ ലുലു ഗ്രൂപ്പ് ഇതുവരെ 15,000 ടൺ ഭക്ഷ്യവസ്തുക്കൾ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്തതായി യൂസഫ് അലി പറഞ്ഞു.
ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നതിനായി ഇതുവരെ 34 പ്രത്യേക ചാർട്ടേഡ് വിമാനങ്ങൾ സർവീസ് നടത്തിക്കഴിഞ്ഞു. വരും ദിവസങ്ങളിലും ഇത് തുടരും. ചരക്ക് കപ്പലുകൾ വഴിയും വിതരണം സജീവമാണ്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള ലുലുവിന്റെ സംഭരണ-കയറ്റുമതി കേന്ദ്രങ്ങൾ പൂർണ്ണതോതിൽ പ്രവർത്തിക്കുന്നത് ഇന്ത്യൻ കർഷകർക്കും ഉൽപ്പാദകർക്കും വലിയ താങ്ങാവുന്നുണ്ട്.
​ഗൾഫിലെ 280-ലധികം ഹൈപ്പർമാർക്കറ്റുകൾ വഴി ജനങ്ങൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നുണ്ടെന്ന് യുസഫലി അറിയിച്ചു. വിപണിയിൽ പരിഭ്രാന്തി ഒഴിവാക്കാനും സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും ലുലു ഗ്രൂപ്പ് സ്വീകരിക്കുന്ന നടപടികളെ പ്രധാനമന്ത്രി പ്രശംസിച്ചു. വരും ആഴ്ചകളിലും കൂടുതൽ ചരക്ക് നീക്കങ്ങൾക്കായി വിപുലമായ പദ്ധതികളാണ് ലുലു ഗ്രൂപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img