01:50pm 13 November 2026
NEWS
ലൂർദ് ആശുപത്രി ലോകാരോഗ്യ ദിനം ആചരിച്ചു.
07/04/2026  07:15 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലൂർദ് ആശുപത്രി ലോകാരോഗ്യ ദിനം ആചരിച്ചു.
HIGHLIGHTS

ലൂർദ് ആശുപത്രിയും ലൂർദ് കോളേജ് ഓഫ് നഴ്സിങ്ങും സംയുക്തമായി സംഘടിപ്പിച്ച ലോകാരോഗ്യ ദിനാചരണ പരിപാടി എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷാഹിർ ഷാ ആർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. പ്രൊഫ. ലീന എബ്രഹാം, ലൂർദ്  ഹോസ്പിറ്റൽ അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ്, നഴ്സിംഗ് സൂപ്രണ്ട്  സിസ്റ്റർ. ഗോൾഡിൻ പീറ്റർ, റിലേഷൻസ് ഓഫീസർ ഡോ. 
റ്റിറ്റ്സൺ ദേവസി എന്നിവർ സമീപം.

കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയും ലൂർദ് കോളേജ് ഓഫ് നഴ്സിങ് സംയുക്തമായി ലോകാരോഗ്യ ദിനം ആചരിച്ചു. എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ വച്ച് സംഘടിപ്പിച്ച ആരോഗ്യ ബോധവൽക്കരണ പരിപാടിയും സൗജന്യ ഹെൽത്ത്  സ്ക്രീനിങ്ങും  ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷാഹിർ ഷാ ആർ. ഉദ്ഘാടനം ചെയ്തു. ആരോഗ്യ ബോധവൽക്കരണവും രോഗപ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണെന്നും പൊതുജനാരോഗ്യ രംഗത്ത് ലൂർദ് ആശുപത്രി നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. നഴ്സിങ്  സൂപ്രണ്ട് സിസ്റ്റർ ഗോൾഡിൻ പീറ്റർ ആരോഗ്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ലൂർദ് കോളേജ് ഓഫ്  നഴ്സിങ് അധ്യാപിക പ്രൊഫ. ലീന എബ്രഹാം, ലൂർദ് ആശുപത്രി റിലേഷൻസ് ഓഫീസർ ഡോ. റ്റിറ്റ്സൺ ദേവസി എന്നിവർ സംസാരിച്ചു. ലൂർദ് കോളേജ് ഓഫ് നഴ്സിങ് വിദ്യാർത്ഥികൾ ആരോഗ്യ ബോധവൽക്കരണത്തിന്റെ ഭാഗമായി ഫ്ലാഷ് മോബ്  അവതരിപ്പിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img