06:11am 13 November 2026
NEWS
ലൂർദ് ആശുപത്രിയും ലൂർദ് കോളേജ് ഓഫ് നഴ്സിങ്ങും സംയുക്തമായി ഗവേഷണ ശില്പശാല സംഘടിപ്പിച്ചു.
28/04/2025  08:33 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലൂർദ് ആശുപത്രിയും ലൂർദ് കോളേജ് ഓഫ് നഴ്സിങ്ങും സംയുക്തമായി ഗവേഷണ ശില്പശാല സംഘടിപ്പിച്ചു.
HIGHLIGHTS

എറണാകുളം ലൂർദ് ആശുപത്രി സംഘടിപ്പിച്ച ദേശീയതല ശില്പശാല ദിനാചാരണത്തിൽ ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ ഫാ. ജോർജ് സെക്വീര ഉദ്ഘാടനം ചെയ്യുന്നു. ഡോ. ബിജു ജോർജ്ജ്, ശ്രീമതി. നടഷ ഗുലാത്തി, ഡോ. ബിനു ഉപേന്ദ്രൻ, ഡോ. റിങ്കു തെരേസ, ഫാ. വിമൽ ഫ്രാൻസിസ്, സിസ്റ്റർ റൂഫീന ഇ എ എന്നിവർ സമീപം

കൊച്ചി : എറണാകുളം ലൂർദ് ആശുപത്രിയുടെയും ലൂർദ് കോളേജ് ഓഫ് നഴ്സിങ്ങിന്റെയും സംയുക്താഭിമുഖ്യത്തിൽ " ഗവേഷണ അന്വേഷണം: രീതിശാസ്ത്രപരമായ മികവ് വർദ്ധിപ്പിക്കൽ " എന്ന വിഷയത്തിൽ ദേശീയതല ശില്പശാല ലൂർദ് ആശുപത്രിയിൽവെച്ച് സംഘടിപ്പിച്ചു. ലൂർദ് ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര ശില്പശാല ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ബിജു ജോർജും അന്താരാഷ്ട്ര തലത്തിലെ പ്രമുഖ ഗവേഷണ ജേർണൽ എൽസിവിയർ ഹെൽത്തിലെ കസ്റ്റമർ  സക്സസ്സ് ടീം മാനേജർ ശ്രീമതി. നടാഷ ഗുലാത്തിയുമായിരുന്നു  ശില്പശാല നയിച്ചത്. ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ്, ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ സിസ്റ്റർ റൂഫീന, ലൂർദ് നെഫ്രോളജി വിഭാഗം മേധാവി ഡോ. ബിനു ഉപേന്ദ്രൻ, ലൂർദ് ബിഹേവിയറൽ സയൻസ് വിഭാഗം മേധാവി ഡോ. റിങ്കു തെരേസ എന്നിവർ പ്രസംഗിച്ചു.

 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img