
മൂന്നുദിവസം നീണ്ടുനിൽക്കുന്ന സാഹിത്യ മഹോത്സവം ആഗസ്റ്റ് 8ന് ബംഗളുരു കോറമംഗലയിലെ സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ആരംഭിക്കും. ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന രണ്ടാമത്തെ ദക്ഷിണേന്ത്യൻ സാഹിത്യമഹോത്സവമാണിത്.
.jpg)
സച്ചിദാനന്ദൻ, സക്കറിയ, എൻ എസ് മാധവൻ, യു കെ കുമാരൻ, റഫീഖ് അഹമ്മദ്, ആലങ്കോട് ലീലാകൃഷ്ണൻ, കെ പി രാമനുണ്ണി, സോമൻ കടലൂർ, വീരാൻകുട്ടി, ഇ സന്തോഷ് കുമാർ, കെ വി സജയ്, ഇ പി രാജഗോപാലൻ, കെ രേഖ ഉൾപ്പെടെ കേരളത്തിൽ നിന്നെത്തുന്ന ഇരുപത്തിയഞ്ചോളം പ്രമുഖ എഴുത്തുകാർ വിവിധ സെഷനുകളിൽ പങ്കെടുക്കും. നഗരത്തിലെ എഴുത്തുകാരും അവരോടൊപ്പം ചേരും. സാഹിത്യസംവാദം, പ്രഭാഷണം, പുസ്തക പ്രകാശനം, പുസ്തക മേള എന്നിവയും ഉണ്ടായിരിക്കും. മലയാളത്തിന് പുറമെ കന്നഡ, തമിഴ്, തെലുഗു, ഇംഗ്ലീഷ് സെഷനുകളിലായി നാനൂറ്റിഅമ്പതോളം എഴുത്തുകാരും സാഹിത്യചിന്തകരും മഹോത്സവത്തിൽ പങ്കുകൊള്ളും. ബുക്ക് ബ്രഹ്മ സാഹിത്യ പുരസ്‌കാരദാനം അവസാനദിനമായ ആഗസ്റ്റ് 10 ന് നടക്കും. പ്രശസ്ത എഴുത്തുകാരനും വിവർത്തകനുമായ സുധാകരൻ രാമന്തളിയാണ് മലയാളം വിഭാഗത്തിന്റെ കോർഡിനേറ്റർ.
Photo Courtesy - Google











