
ദോഹ: ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി.)
ഗാന്ധി ജയന്തി ആഘോഷത്തിന് ഉജ്വലസമാപനം.
ഡി പി എസ്
മോഡേൺ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗാന്ധിജിയുടെ ജീവിതവും ആശയങ്ങളും ആസ്പദമാക്കിയുള്ള പ്രത്യേക ഏകാങ്ക നാടകമാണ് ശ്രദ്ധേയമായത്.
മഹാരാഷ്ട്രത്തിലെ പ്രശസ്ത സിനിമ-നാടകകലാകാരൻ മകരന്ദ് ദേശ്‌പാണ്ഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ‘ഗാന്ധി’ എന്ന ഏകാങ്ക നാടകം അവതരിപ്പിച്ചത്. ആഴമുള്ള സന്ദേശവും മികച്ച അവതരണവും നിറഞ്ഞ നാടകം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.ഐ.സി.സി. പ്രസിഡണ്ട് എ പി മണികണ്ഠൻ അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽഇന്ത്യൻ അംബാസഡർ വിപുൽ
മുഖ്യമഥിതിയായിരുന്നു.
ഗാന്ധി ജയന്തിയോട നുബന്ധിച്ച് ഐ.സി.സി. കഴിഞ്ഞആഴ്ചകളിലായി
“Resilient Earth, Responsible Living – The Gandhian Way” എന്ന വിഷയത്തിൽ സിംപോസിയംസംഘടി പ്പിച്ചു.വിദ്യാർത്ഥികൾക്കായി നടത്തിയ റോൾ-പ്ലേ, ഡിബേറ്റ്, ക്ലൈമറ്റ് ഫിക്ഷൻ രചന, പോസ്റ്റർ മേക്കിംഗ്, ക്ലൈമറ്റ് ആക്ഷൻ പ്രോജക്ട്‌സ് തുടങ്ങിയ മത്സര
വിജയികൾക്കും വിധികർത്താക്കൾക്കും സന്ദർശകകലാകാരന്മാർക്കുംചടങ്ങിൽ ട്രോഫികളും, ഉപഹാരങ്ങളും സമ്മാനിച്ചു.എംബസിയിലെ കൗൺസിലർ (ഹെഡ് ഓഫ് ചാൻസറി ആൻഡ് കോൺസുലർ) ഡോ. വൈഭവ് എ. ടണ്ഡേൽ,
ഐ സി സി
വൈസ് പ്രസിഡന്റ് ശന്തനു ദേശ്‌പാണ്ഡെ
ഐ.എസ്.സി. പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, ഐ.ബി.പി.സി. പ്രസിഡന്റ് താഹാ മുഹമ്മദ്, ഐ.സി.സി. അഡ്വൈസറി കൗൺസിൽ പ്രസിഡന്റ് പി.എൻ. ബാബു രാജൻ എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ഐ.സി.സി. ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ് സ്വാഗതവും
ഐ.സി.സി. എച്ച്.ആർ., അഡ്മിൻ & കോൺസുലർ വിഭാഗം തലവൻ രാകേഷ് വാഗ് നന്ദിയും പറഞ്ഞു.











