01:18pm 13 November 2026
NEWS
പ്രമുഖ ധനകാര്യ സ്ഥാപനമായ മണിരത്ന ഗ്രൂപ്പ്, മൈക്രോ ഫിനാൻസ് വിഭാഗത്തിലെ വനിതാ അംഗങ്ങൾക്കായി ലോക വനിതാദിനാഘോഷത്തിന്റെ ഭാഗമായി സൗജന്യ വിമാനയാത്ര സംഘടിപ്പിക്കുന്നു.
09/03/2026  10:35 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പ്രമുഖ ധനകാര്യ സ്ഥാപനമായ മണിരത്ന ഗ്രൂപ്പ്, മൈക്രോ ഫിനാൻസ് വിഭാഗത്തിലെ വനിതാ അംഗങ്ങൾക്കായി ലോക വനിതാദിനാഘോഷത്തിന്റെ ഭാഗമായി സൗജന്യ വിമാനയാത്ര സംഘടിപ്പിക്കുന്നു.

 ലോക വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി  അരൂർ ട്രിനിറ്റി ഹാളിൽ സംഘടിപ്പിച്ച വനിതാ  സംഗമത്തിൽ  നറുക്കെടുപ്പിലൂടെയാണ് ഭാഗ്യശാലികളെ തിരഞ്ഞെടുത്തത്.

സ്വപ്നത്തേരിൽ എന്ന്  പേരിട്ടിരിക്കുന്ന ഈ പരിപാടിയിലൂടെ സാധാരണക്കാരായ  സ്ത്രീകളെ, അഭിമാനവും ആത്മവിശ്വാസവും  സന്തോഷമുള്ളവരാക്കി മാറ്റാനാണ്  മണിരത്ന ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. 

ഇതുവരെ വിമാനയാത്ര അനുഭവിച്ചിട്ടില്ലാത്ത 15 സ്ത്രീകൾക്കാണ് സൗജന്യമായി ബാംഗ്ലൂരിലേക്കുള്ള യാത്ര ഒരുക്കുന്നതെന്ന് ഗ്രൂപ്പിന്റെ  ചെയർമാൻ മണികണ്ഠൻ സൂര്യ വെങ്കിട്ട അറിയിച്ചു.

നറുക്കെടുപ്പിലൂടെ വിമാന യാത്രയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവരും സന്തോഷം പങ്കു വെച്ചു.

ചടങ്ങിൽ കുടുംബ കോടതി മുൻ ജഡ്ജി എൻ ലീലാമണി മുഖ്യാതിഥിയായിരുന്നു. 

മണിരത്ന ഗ്രൂപ്പ് ചെയർമാൻ മണികണ്ഠൻ സൂര്യ വെങ്കട്ട , സി ഇ ഒ ധന്യ മണികണ്ഠൻ, ജനറൽ മാനേജർ സി പി പ്രമോദ്, റ്റോണെക്സ് ബിസ്കോർപ് സി ഇ ഒ  വിവേക് മേനോൻ, ജെ സി ഐ എറണാകുളം  വൈസ് പ്രസിഡൻ്റുമാരായ  അമ്മു നാരായണൻ,  ബ്രിനി റോസ് ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img