04:06pm 11 November 2026
NEWS
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വൻ മുന്നേറ്റം സൃഷ്ടിക്കും: ജോസ് കെ. മാണി
21/10/2025  03:21 PM IST
nila
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്  വൻ മുന്നേറ്റം സൃഷ്ടിക്കും: ജോസ് കെ. മാണി

ചെങ്ങന്നൂർ: വരുന്ന ത്രിതല പഞ്ചായത്ത്‌ തെരെഞ്ഞെടുപ്പിൽ ഇടതുമുന്നണി സംസ്ഥാനത്ത് വൻ മുന്നേറ്റം ഉണ്ടാക്കുമെന്ന് കേരള  കോൺഗ്രസ് പാർട്ടി ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു. സമസ്ത മേഖലലകളിലും വികസനം കാഴ്ചവെച്ച എൽ.ഡി.എഫ്. മുന്നണി ജനക്ഷേമ മുന്നണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാന്നാറിൽ  കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ്‌ (എം) ചെങ്ങന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ രാജു താമരവേലി അധ്യക്ഷത വഹിച്ചു. എം. എൽ. എ. മാരായ ജോബ് മൈക്കിൾ , പ്രമോദ് നാരായൺ ആലപ്പുഴ ജില്ലാ പ്രസിഡന്റ്‌ വി. സി. ഫ്രാൻസിസ്  ഉന്നതാധികാര്യസമിതി അംഗങ്ങൾ ആയ ജേക്കബ്‌ തോമസ് അരികുപുറം, ജെന്നിoഗ്സ് ജേക്കബ് , പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ സജി അലക്സ്‌ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മോഹൻ കൊട്ടാരത്തുപറമ്പിൽ , വത്സമ്മ എബ്രഹാം, ജില്ലാ വൈസ് പ്രസിഡന്റ്‌ ജേക്കബ്‌മാത്യു മുല്ലശ്ശേരി , ജില്ലാ സെക്രട്ടറി ദീപു പടകത്തിൽ മണ്ഡലം പ്രസിഡന്റ്‌  മാരായ രാജൻ കന്യത്ര, കുര്യൻ മാനാംപുറം, തോമസ് കെന്നടി, വി. കെ. മാത്യു, ഷൈൻ കാടുവെട്ടൂർ , മോൻസി ജേക്കബ് അരികുപുറം, ജെയിൻ, സിബു എബ്രഹാം എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.