NEWS
സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു പിന്നാലെ നിലമ്പൂരിൽ എത്തിയ എല്‍ഡിഎഫ് സ്ഥാനാർത്ഥി എം.സ്വരാജിന് ആവേശോജ്വലമായ സ്വീകരണം
31/05/2025 04:42 PM IST
സണ്ണി ലുക്കോസ്

വൻ ജനാവലിയാണ് സ്വരാജിനെ സ്വീകരിക്കാൻ തടിച്ചുകൂടിയത്. റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം സംഘടിപ്പിച്ചു. ഇന്നു മുതല്‍ പ്രചാരണം ആരംഭിക്കുമെന്ന് സ്വരാജ് അറിയിച്ചിരുന്നു.ഇന്നു ഉച്ചയ്ക്കു ശേഷം റോഡ് ഷോയും നിശ്ചയിച്ചിട്ടുണ്ട്. ഇന്നലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എം. സ്വരാജിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. നേരത്തെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് യുഡിഎഫ് തിരഞ്ഞെടുപ്പ് കളത്തില്‍ ഒരുപടി മുന്നിലാണ്. എന്നാല്‍, നിലമ്ബൂരില്‍ ജനിച്ചുവളർന്ന് സ്വരാജിനെ കളത്തിലിറക്കുന്നതോടെ കളം നിറയുകയാണ് എല്‍ഡിഎഫ്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











