05:08am 11 November 2026
NEWS
ബാലചന്ദ്ര മോനോനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസ്സിൽ അഭിഭാഷകൻ അറസ്റ്റിൽ
07/08/2025  05:49 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ബാലചന്ദ്ര മോനോനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസ്സിൽ അഭിഭാഷകൻ അറസ്റ്റിൽ

കൊച്ചി : സംവിധായകനും നടനുമായ ബാലചന്ദ്ര മോനോനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസ്സിൽ അഭിഭാഷകൻ അറസ്റ്റിൽഅഭിഭാഷകനും , മുൻകാല സിനിമാ സംവിധായകനുമായ കൊല്ലം കുണ്ടറ കൊല്ലം കുണ്ടറ സ്വദേശിയായ അഡ്വ. സംഗീത് ലൂയിസ് (46) നെയാണ് കൊച്ചി സിറ്റി സൈബർ ക്രൈം പൊലിസ് അറസ്റ്റ് ചെയ്തത്.ഈ കേസ്സിലെ മറ്റൊരു പ്രതിയായ നടി മീനു മുനീർ നേരത്തെ അറസ്റ്റിലായിരുന്നു.കൊച്ചി സിറ്റി പൊലിസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദ്ദേശപ്രകാരം ഡി സി പി ജൂവനപുടി മഹേഷിൻ്റെ നേതൃത്വത്തിൽ സൈബർ പൊലിസ് അസി. കമ്മീഷണർ എസ്  സുൾഫിക്കറിൻ്റെമേൽനോട്ടത്തിൽ സൈബർ ക്രൈം ഇൻസ്‌പെക്ടർ പി എ ഷമീർഖാൻ , എ എസ് ഐ മാരായ ഗിരീഷ് കുമാർ , ശ്യാംകുമാർ, എസിപിഒ മാരായ നിഖിൽ ജോർജ് , അജിത് ബാലചന്ദ്രൻ,സിപിഒ മാരായ പി എസ് ഷറഫുദ്ദീൻ , ആൽ ഫിറ്റ് ആൻഡ്രുസ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img